നിരവധി നിക്ഷേപ പദ്ധതികൾ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴും ഏതാണ് മികച്ചത് ഏതാണ് ലാഭം എന്ന് ഒന്നും ആർക്കും അറിയില്ല. ഇപ്പോൾ കൂടുതൽ പേരും തപാൽ വകുപ്പിന്റെ കീഴിലുളള നിക്ഷേപ പദ്ധതികളിലാണ് ചേരുന്നത് . അതിൽ
പ്രധാനപ്പെട്ടതാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അല്ലെങ്കിൽ ആർഡി . ബാങ്കുകളേക്കാൾ കൂടുതൽ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം.
പോസ്റ്റ് ഓഫീസിൽ 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെയുള്ള കാലയളവിൽ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളിൽ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വർഷത്തെ ടിഡിയിൽ പോസ്റ്റ് ഓഫീസ് ഏറ്റവും ഉയർന്ന പലിശ നിരക്ക് ആയ 7.5 ശതമാനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച് ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 2.25 ലക്ഷം രൂപ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസിലെ ടിഡി സ്‌കീമിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ ആകെ 7,24,974 രൂപ ലഭിക്കും. ഇതിൽ 2,24,974 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക.പോസ്റ്റ് ഓഫീസിന്റെ ടിഡി സ്‌കീമിൽ പണം പൂർണ്ണമായും സുരക്ഷിതമാണ്.
ഇതിനുപുറമേ വായ്പ എടുക്കാനും അവസരമുണ്ട്. കുറഞ്ഞത് ഒരു വർഷം എങ്കിലും നിങ്ങൾ ആർഡിയിൽതുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ വായ്പ എടുക്കാനുളള അവസരമുണ്ട്.
Discussion about this post