Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവിൽ, തുർക്കി കത്തുന്നു ; എർദോഗാൻറെ ഏകാധിപത്യത്തിന് അവസാനമായോ?

by Brave India Desk
Mar 25, 2025, 07:44 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്താംബുൾ: പതിനായിരക്കണക്കിന് മനുഷ്യർ തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൽ പ്രതിഷേധം നടത്തുകയാണ്. മറ്റൊരു മുല്ലപൂ വിപ്ലവം എന്നോണം ഇസ്താംബുളിൻറെ തെരുവുകൾ  പ്രകടനങ്ങളും റാലികളും കൊണ്ടു നിറയുന്നു.   ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെ ജയലിലടച്ചിട്ടും തുർക്കിയുടെ പ്രസിഡണ്ട്  എർദോഗാന് തലവേദനയായി  പ്രതിഷേധക്കാരുടെ എണ്ണം കൂടിവരികയാണ്.

ഒരിക്കലും അധികാരമാറ്റം സംഭവിക്കില്ല എന്നുകരുതി ആധുനിക ഖലീഫയായി സ്വയം അവരോധിച്ച്  തുർക്കി ഭരിക്കുകയാണ്   എർദോഗാൻ .  എന്നാൽ ഭരണം അട്ടിമറിക്കപ്പെടും എന്ന സാഹചര്യത്തിലേക്കാണ് ഇപ്പോൾ തുർക്കി എത്തിനിൽക്കുന്നത്. റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നേതാവും ഇസ്താംബുൾ മേയറുമായ  എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് തുടക്കം.   റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നൂറോളം നേതാക്കളെയും എർദോഗാൻ  അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇത് പ്രതിഷേധം ശക്തമാകാൻ കാരണമായി.

Stories you may like

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ലോകം കാത്തിരുന്ന ആ പ്രഖ്യാപനം! യുഎസ് – ഇറാൻ ചരിത്ര സമാധാന കരാർ ഇന്ന് ഒപ്പിടും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കും

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് തുർക്കിയിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ ഇസ്താംബുളിൽ മാത്രമല്ല , രാജ്യത്തെ വിവിധപട്ടണങ്ങളിലും സർവ്വകലാശാലകളിലും പ്രതിഷേധം ആളിക്കത്തുകയാണ്.പോലീസിന് നേരെ  പലസ്ഥലത്തും പ്രതിഷേധക്കാർ  കല്ലേറു നടത്തി.  മുളക് സ്പ്രേയും, റബ്ബർ ബുള്ളറ്റുകളുമുപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് പോലീസും.

എക്രം ഇമാമോഗ്ലു ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല.  നിർമ്മാണ കമ്പനികളും മറ്റും നടത്തുന്ന പരമ്പരാഗത ബിസിനസ് കുടുംബമാണ് ഇമാമോഗ്ലുവിൻറേത്.  അദ്ദേഹത്തിൻറെ ബിസിനസുമായി ബന്ധമുള്ള നൂറോളംപേരെയാണ്  അഴിമതി ആരോപിച്ച് എർദോഗാൻ അറസ്ററു ചെയ്തത്. തുർക്കിയിലും ഇറാഖിലും കുർദുകൾക്കുവേണ്ടി പൊരുതുന്ന കുർദിഷ് വർക്കേഴ്സ് പാർട്ടിയെ സഹായിച്ചു  എന്ന ആരോപണവും ഇമാമോഗ്ലു നേരിടുന്നുണ്ട്.

മാർച്ച് 19നാണ് ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്.  മാർച്ച് 18 ന് ഇമാമോഗ്ലുവിൻറെ ബിരുദങ്ങൾ റദ്ദാക്കിക്കൊണ്ട് ഇസ്താബുൾ യൂണിവേഴ്സിറ്റി പ്രസ്താവന ഇറക്കിയിരുന്നു. പ്രസിഡണ്ട് ആയി മത്സരിക്കണമെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം വേണമെന്ന് തുർക്കിയിൽ നിയമമുണ്ട്. ഈ സാഹചര്യത്തിൽ  ഇമാമോഗ്ലുവിനെ അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനാണ് എർദോഗാൻറെ ശ്രമം.

തുർക്കിയെ മതേതര രാജ്യമായി നയിച്ച മുസ്തഫാ കെമാൽ അറ്റാതുർക്കിൻറെ ആശയങ്ങൾ പിൻപറ്റുന്ന ആളാണ് ഇമാമോഗ്ലു . പാലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളെയും ഹമാസിൻറെ ഭീകരവാദത്തെയും ഒരുപോലെ എതിർക്കുന്ന ഇമാമോഗ്ലു ഒരു പരിഷ്കരണവാദിയായാണ് അറിയപ്പെടുന്നത്. തീവ്ര ഇസ്ലാമിക വാദിയായ എർദോഗാന് ഇമാമോഗ്ലുവിൻറെ ഈ നിലപാടുകൾ   സഹിക്കാവുന്നതിലും അപ്പുറമാണ്.

കഴിഞ്ഞ ആറു ദിവസമായി തുർക്കിയിൽ ഒരു പുതിയ മുല്ലപൂ വിപ്ലവം ഉരുണ്ടുകൂടുകയാണ്.  ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിനെ മാത്രമല്ല ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള പ്രതിഷേധമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.  ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

Tags: defying Erdogan turkeymass protest in turkey
Share1TweetSendShare

Latest stories from this section

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

റിവേഴ്സ് ഗിയറില്ല,പക്ഷേ കിടിലൻ എസിബാഗുണ്ട് നെഞ്ചിൽ:കാട്ടിലെ ബോക്സിങ് ചാമ്പ്യൻന്മാർ

റിവേഴ്സ് ഗിയറില്ല,പക്ഷേ കിടിലൻ എസിബാഗുണ്ട് നെഞ്ചിൽ:കാട്ടിലെ ബോക്സിങ് ചാമ്പ്യൻന്മാർ

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

Discussion about this post

Latest News

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies