എമ്പുരാൻ സിനിമ വിജയിച്ചാൽ എന്തായിരിക്കും പിന്നീടുള്ള കാര്യം ..? . പിറ്റേ ദിവസം താൻ ചെയ്യുന്ന കാര്യം പറയുകയാണ് പൃഥ്വിരാജ്. വിജയിക്കുമ്പോൾ നമുക്ക് ചുറ്റും നിരവധി ഓപ്ഷൻസുകൾ ഉണ്ട്. എന്നാൽ പരാജയപ്പെടുമ്പോൾ മാത്രമാണ് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് വ്യക്തത വരുകയുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പ്രതികരണം.
‘ഞാൻ എല്ലായ്പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. വിജയത്തേയും പരാജയത്തേയും നമ്മൾ ഒരുപോലെ കാണാനും പരിഗണിക്കാനും സാധിക്കണം . എമ്പുരാൻ മാർച്ച് 27 ന് റിലീസായി അതൊരു ഗ്രാൻഡ് സക്സസ് ആയാൽ ഞാൻ ദൈവത്തിന് ആദ്യം നന്ദി പറയും. എനിക്ക് വലിയ വിജയങ്ങൾ ലഭിക്കുമ്പോൾ എനിക്ക് ഒരു പാർട്ടിയൊക്കെ വെച്ച് ആ വിജയം ആഘോഷിക്കാം. സക്സസ് സെലിബ്രേഷനുകൾ നടത്താം. എന്നാൽ അടുത്ത ദിവസം മുതൽ ഞാൻ എന്റെ സ്പേസിലേക്ക് മടങ്ങണം. ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാൻ. വളരെക്കാലം ആ ആഘോഷം മനസിൽകൊണ്ട് നടക്കുന്ന ആളല്ല താൻ .
വലിയ വിജയം തന്നതിൽ ഞാൻ സന്തോഷിക്കും. ഞാൻ എന്റെ ക്രൂവിനെ കാണും, അവരുമായി ഭക്ഷണം കഴിക്കും. എന്നാൽ മാർച്ച് 29 ന് അടുത്ത സിനിമയുടെ ഷൂട്ടിന് ഞാൻ ജോയിൻ ചെയ്തിരിക്കും. പരാജയം എന്ന് പറയുന്നത് എളുപ്പമാണ്. വിജയമാണ് നമുക്കൊരു ബാഗേജ് ആകുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
നമ്മുടെ മുൻപിൽ പല വഴികളുണ്ടാകും തിരഞ്ഞെടുക്കാൻ. പല ഡിസിഷനും എടുക്കേണ്ടി വരും. അതോടെ ചിലർക്ക് ഒരു ട്രാക്ക് നഷ്ടമാകും. അതും ഞാൻ കണ്ടിട്ടുണ്ട്. സക്സസ് ആണ് ഹാൻഡിൽ ചെയ്യാൻ ബുദ്ധിമുട്ട്. പരാജയപ്പെടുമ്പോൾ നമ്മളെ എല്ലാവരും കൈവിടും. നമ്മൾ തനിച്ചായിരിക്കും. തീർച്ചയായും അപ്പോൾ നമുക്കൊരു വ്യക്തത വരും. അവിടെ നിങ്ങളും നിങ്ങളുടെ മനസാക്ഷിയും മാത്രമേ ഉണ്ടാവുകയുള്ളൂ. അവിടെ നിങ്ങൾക്ക് ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരും. സക്സസ് എന്ന് പറയുന്നത് തിരക്കേറിയ ഒരു സ്ഥലം പോലെയാണ്. അവിടെ നിങ്ങളുടെ സ്വന്തം ശബ്ദം പോലും നിങ്ങൾക്ക് കേൾക്കാൻ കഴിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.
Discussion about this post