നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതിൽ വിമർശനവുമായി മാദ്ധ്യമപ്രവർത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് ടി.ജി മോഹൻദാസ്.ഒ അബ്ദുള്ള സത്യസന്ധനാണ്.അദ്ദേഹം പറഞ്ഞത് സത്യമാണ്. അവരുടെ മതത്തിന്റെ പ്രിൻസിപ്പിൾ അനുസരിച്ച്,മറ്റൊരു ദൈവത്തെ ഡയറക്ട് ആയിട്ടോ ഇൻഡയറക്ട് ആയിട്ടോ തൊഴാൻ പാടില്ല.ഇസ്ലാം ഇത്ര ക്രൗര്യമുള്ള ഒരു മതമാണ് എന്ന് തുറന്നു സമ്മതിച്ചതിന് ഒ അബ്ദുള്ളയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ടിജി പറയുന്നു.
ടി.ജി മോഹൻദാസിന്റെ വാക്കുകൾ
സംഭവം അത്ര വലുതായി ആഘോഷിക്കാനൊന്നുമില്ല. കെടി ജലീലിന്റെ കമന്റ് പോലെ ഇതാണ് കേരളം… എന്താണ് ഒരാൾക്ക് വേണ്ടി മറ്റൊരാൾ വഴിപാട് ചെയ്യുന്നത് കേരളത്തിൽ സർവ്വസാധാരണമാണ്. മുസ്ലീങ്ങൾക്ക് വേണ്ടിയും ക്രിസ്ത്യാനികൾക്ക് വേണ്ടിയും ഹിന്ദുക്കൾ ഹിന്ദുക്ഷേത്രത്തിൽ വഴിപാട് നടത്താറുണ്ട്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും നേരിട്ടുവന്ന്, വഴിപാട് നടത്താറുണ്ട്. ആരും അറിയാതെ രഹസ്യമായിട്ട് കാശുകൊടുത്തിട്ട് എനിക്കുവേണ്ടി വഴിപാട് നടത്തണമെന്ന് പറയുന്നുവരുണ്ട്.
ഒ അബ്ദുള്ള സത്യസന്ധനാണ്.അദ്ദേഹം പറഞ്ഞത് സത്യമാണ്. അവരുടെ മതത്തിന്റെ പ്രിൻസിപ്പിൾ അനുസരിച്ച്,മറ്റൊരു ദൈവത്തെ ഡയറക്ട് ആയിട്ടോ ഇൻഡയറക്ട് ആയിട്ടോ തൊഴാൻ പാടില്ല. മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടി അറിഞ്ഞ്, മോഹൻലാലിനെ വിളിച്ച് എടാ നീ എന്റെ പേർക്ക് എന്തെങ്കിലും ഒരു വഴിപാട് ചെയ്യ്,എനിക്ക് ചില്ലറ അസുഖങ്ങൾ അത് മാറുന്നില്ലല്ലോ കുറച്ചുനാളായിട്ട്. അത് സാരമില്ല ഞാൻ പോകുന്നുണ്ട്, നീ പോയാൽ അല്ലേ വേണ്ടാത്ത വിവാദമുള്ളൂ ഞാൻ പോവാം. അയ്യപ്പന് അങ്ങനെ ഒന്നുമില്ല. മോഹൻലാലിനോട് ചോദിക്കുമോ മമ്മൂട്ടി എവിടെ?മമ്മൂട്ടിയോട് നേരിട്ട് വരാൻ പറ,ഇത് പറയില്ല അയ്യപ്പൻ. പക്ഷേ ഈ സ്റ്റൈൽ അനുസരിച്ച്, ഇത് ഇസ്ലാമിന് അനുവദിക്കാൻ പറ്റില്ല. ഈ ഒ അബ്ദുള്ള പറഞ്ഞത് മോഹൻലാലിനോട് ദേഷ്യം ഉള്ളത് കൊണ്ടോ? മമ്മൂട്ടിയോട് പ്രത്യേക അടുപ്പമുള്ളത് കൊണ്ടോ ഒന്നുമല്ല. അദ്ദേഹം ഇസ്ലാമിന്റെ പ്രിൻസിപ്പിളാണ് പറയുന്നത്. ഇസ്ലാം ഇത്ര ക്രൗര്യമുള്ള ഒരു മതമാണ് എന്ന് തുറന്നു സമ്മതിച്ചതിന് ഒ അബ്ദുള്ളയെ അഭിനന്ദിക്കുകയാണ് വേണ്ടത്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. ഇസ്ലാമിക് പ്രിൻസിപ്പിളെന്താ? മറ്റൊരു ദൈവത്തെയും ആരാധിക്കാൻ പാടില്ല. എനിക്കും കൂടെ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ, എന്ന് ഒരു ഹിന്ദുവിനോട് ഒരു മുസ്ലീം പറഞ്ഞുകൂടാ.അത് തെറ്റാണ് ശിർക്കാണ്. അബ്ദുള്ള പറഞ്ഞത് തൗബ ചെയ്യണം എന്നാണ്. അവരുടെ ശാസ്ത്രം അനുസരിച്ച് ഒ അബ്ദുള്ള പറഞ്ഞത് ശരിയാണ്. ആളുകൾക്ക് ഇസ്ലാം എന്തെന്ന് അറിഞ്ഞുകൂട. അദ്ദേഹത്തിന്റെ ഖുറാൻ പാണ്ഡിത്യവും അറബി പാണ്ഡിത്യവും നിഷേധിക്കാനാവില്ല. ഖുറാന്റെ പ്രിൻസിപ്പിൾ ഇങ്ങനെയാണ്. നിങ്ങൾ അബ്ദുള്ള കുറ്റക്കാരനാണെന്ന് പറയുന്നതിന് പകരം, ഖുറാനിൽ എഴുതിയിരിക്കുന്നത് അത്ര ശരിയല്ല. ഇത് പരിഷ്‌കൃത സമൂഹത്തിന് അത്ര യോജിച്ചതല്ല എന്നാണ്. ഒ അബ്ദുള്ള, എപ്പോഴും പറയും. പരിഷ്‌കൃത സമൂഹത്തിന് യോജിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല,ഞങ്ങളുടെ മതത്തിന്റെ പ്രിൻസിപ്പിൾ ഇതാണ്. ആ മനുഷ്യനെ കുറ്റം പറയാൻ പറ്റുമോ. അതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ആളുകൾ വിചാരിക്കുന്നത് ഇസ്ലാം, ഹിന്ദുവിനെ പോലെ ഒരു ലൂസ് കാഴ്ചപ്പാടുള്ള മതമാണെന്നാണ്. അങ്ങനെ അല്ല. അത് കർശനമായി മറ്റൊരു മതത്തെ വെറുക്കുന്നുവിലക്കുന്നു. അതുകൊണ്ടാണ് അല്ലാഹുവില്ലാതെ വേറൊരു ദൈവമില്ലെന്ന് പറയുന്നത്. ക്രിസ്ത്യാനിയ്ക്കും ഉണ്ട് പ്രവാചകനും,യവോഹയും സംഗതിയുമൊക്കെ,യേശുക്രിസ്തുവിനെ കുറിച്ച് പത്ത് ചീത്ത പറഞ്ഞേ ഒരു ക്രിസ്ത്യാനിയും തിരിഞ്ഞുനോക്കില്ല,ഇവനെന്താ വട്ടായോ എന്ന് നോക്കും. പക്ഷേ ഇസ്ലാമിൽ അങ്ങനെ അല്ല. കൊല്ലും, കൊല്ലണം എന്നാണ് മതനിയമം. അതുകൊണ്ട് സത്യം പറഞ്ഞതിന് ഒ അബ്ദുള്ളയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
Discussion about this post