തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുകൾക്ക് ലഹരി പാർട്ടി. നാല് പേർ എക്‌സൈസിന്റെ പിടിയിലായി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായവരെയാണ് എക്‌സൈസ് പിടികൂടിയത്.
തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. പിടിയിലായ പേയാട് സ്വദേശി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയാണ് നടത്തിയത്. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തു.
Discussion about this post