ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ടു തൊഴിലാളികള്‍ മരിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണു സംഭവം. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. കുഴല്‍ക്കിണറില്‍ പൈപ്പ് ഇറക്കുന്നതിനിടെ സമീപത്തുള്ള വൈദ്യുത കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്.
കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് ഒമ്പതു തൊഴിലാളികളാണ് ഉണ്ടായിരുന്നത് . ഇവരില്‍ ഏഴു പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ വച്ചാണ് അവസാനത്തെയാള്‍ മരിച്ചത് .അപകടത്തില്‍ പരിക്കേറ്റ തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post