സോഷ്യൽ മീഡിയയിൽ എവിടെ തിരിഞ്ഞാലും എമ്പുരാൻ സിനിമയുടെ വിശേഷമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ തൂക്കിയിരിക്കുന്നത് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്… പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് ഇന്ന് റിലീസ് ആയ എമ്പുരാൻ സിനിമയുടെ പോസ്റ്ററിനോട് സാമ്യമുള്ള പോസ്റ്റർ ആണ് പോലീസ് പങ്കുവച്ചിരിക്കുന്നത്.
‘അടിയന്തിര സഹായങ്ങൾക്ക് വിളിക്കാം, 112’ എന്ന പോസ്റ്ററാണ് കേരള പോലീസ് പങ്കുവെച്ചത്. പോസ്റ്ററിൽ ഫോൺ വിളിക്കുന്ന മോഹൻലാലിന്റെ ചിത്രവും എമ്പുരാൻ എന്നെഴുതിയ അതേ സ്‌റ്റൈലിൽ കേരള പോലീസ് എന്ന് എഴുതിയിട്ടുമുണ്ട്. ‘അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം’ എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഇത്തരത്തിൽ ട്രെൻഡിങ്ങായി നൽകുന്ന കേരള പോലീസിന്റെ പല പോസ്റ്ററുകൾ പണ്ടും ശ്രദ്ധേയമായിരുന്നു. അതേ സമയം സിനിമയ്ക്ക് വൻ പ്രേക്ഷക ശ്രദ്ധയാണ് കിട്ടിയിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവർ എല്ലാവരും സിനിമ അടിപൊളിയാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. ഹോളിവുഡ് ലെവൽ മേക്കിംഗാണ് സിനിമയ്ക്കെന്നാണ് പ്രേക്ഷകർ പറയുന്നത്. ടെക്നിക്കൽ വശത്തെ പ്രശംസിക്കുകയാണ് ആരാധകർ. പൃഥ്വിരാജ് മികച്ച സംവിധായകനാണെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
സസ്‌പെൻസു കൊണ്ട് നിറച്ചിരിക്കുകയാണ് സിനിമ എന്നാണ് പറയുന്നത്. എന്നാൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ എന്താണ് സസ്‌പെൻസ് എന്ന് പ്രേക്ഷകർ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post