മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. മ്യാൻമറിൽ ഇതുവരെ 1700 പോർ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഏകദേശം 3400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായി ഭരണകൂടം അറിയിച്ചു.
അടിയന്തരമായി പകർച്ചവ്യാധികൾ തടാൻ 8 മില്യൺ ഡോളർ ആവശ്യപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഇനിയുും ഉയരാനാണ് സാധ്യത. ആശയവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂ എന്ന അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച 12.50 നാണ് ഭൂകമ്പം സംഭവിച്ചത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതിന പിന്നാലെ തുടർചനവും നിരനിരയായി ഉണ്ടായി. ഇത് കൂടാതെ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തായ്ലൻഡിലെ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഭൂകമ്പത്തെ തുടർന്നുള്ള ദുരന്തനിവാരണത്തിനായി ഇന്ത്യയുടെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിന് വാഗ്ദാനം ചെയ്തിരുന്നു. മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി സംസാരിച്ചതായും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ദുരന്ത മേഖലയിൽ അടിയന്തര മാനുഷിക സഹായം നൽകുന്നതിനായി ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ ബ്രഹ്‌മ’ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് പുറമേ അമേരിക്കയും നിരവധി രാജ്യങ്ങൾ മ്യാൻമറിന് സഹായങ്ങൾ നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്.
Discussion about this post