പതിനഞ്ചാം വയസ്സിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഇന്ന് മലയാളത്തിനൊപ്പം തമിഴിലും തിളങ്ങുന്ന താരത്തിന്റെ കുട്ടിക്കാലചിത്രമാണിത്, ഒന്ന് സൂക്ഷിച്ച് നോക്ക് …. ആളെ മനസ്സിലായോ? ഇപ്പോ സോ്‌യൽ മീഡിയയിൽ ഈ ക്യൂട്ട് കുട്ടിയുടെ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.
കാര്യസ്ഥൻ എന്ന ചിത്രത്തിൽ ദിലീപിന്റെ അനിയത്തിയായി സിനിമയിൽ തുടക്കം കുറിക്കുമ്പോൾ ഈ പെൺകുട്ടിയ്ക്ക് പ്രായം 15 വയസ്സ്. അന്ന് പത്താം ക്ലാസ്സിൽ പഠിക്കുകയാണ് . പിന്നീട് രണ്ടുവർഷം സിനിമകളിലൊന്നും അഭിനയിച്ചതേയില്ല.
രണ്ടാം വരവിൽ തുടക്കം കുറിച്ചത് തമിഴ് ചിത്രങ്ങളിലൂടെയാണ്. അധികം വൈകാതെ തമിഴകത്തെ പോപ്പുലർ നായികയായി മാറി. മലയാളികൾ പോലും ആദ്യം കക്ഷിയെ നോക്കി കണ്ടത്, തമിഴ് നാട്ടിൽ ജനിച്ചുവളർന്ന ഏതോ നായികയെന്ന രീതിയിലാണ്.
എന്നാൽ താരം തനി കാസർക്കോടുകാരിയാണ്. ഗായിക, നർത്തകി എന്ന നിലകളിലും ഏറെ ശ്രദ്ധേയ. ഇന്റർവ്യൂകളിൽ സ്റ്റാർ … ഇതിനകം തമിഴിലും മലയാളത്തിലുമായി 25ഓളം ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു കഴിഞ്ഞു. അങ്ങനെ തമിഴകത്തും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന ഒരു നായികയുടെ കുട്ടിക്കാല ചിത്രമാണിത്.
മറ്റാരുമല്ല, മഹിമ നമ്പ്യാർ ആണ് ചിത്രത്തിലെ ആ കുട്ടി. ആരെയും മയക്കുന്ന, ക്യൂട്ട്‌നെസ്സ് നിറഞ്ഞ ചിരിയാണ് മഹിമയുടെ പ്രത്യേകത. കുട്ടിക്കാല ചിത്രത്തിലും ആ ചിരി തന്നെയാണ് ഹൈലൈറ്റ്.
മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാമ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. വാലാട്ടി മധുരരാജ തുടങ്ങിയ ചിത്രങ്ങളിൽ റേളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർഡിഎക്‌സിലൂടെയാണ്.
ആർ ഡിക്‌സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ മഹിമയ്ക്ക് സാധിച്ചു. ശേഷം ലിറ്റിൽ ഹാർട്‌സ് ജയ് ഗണേഷ് എന്ന സിനിമയിലും മഹിമ അഭിനയിച്ചു, മഹിമ നമ്പ്യാർ നായികയായ ഏറ്റവും പുതിയ സിനിമയാണ് ബ്രോമാൻസ്.
Discussion about this post