ബെംഗളൂരു: വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുത്തെന്ന കേസിൽ അധ്യാപിക അറസ്റ്റിൽ .ബംഗ്ലൂരുവിലാണ് സംഭവം. കുട്ടിയുടെ അച്ഛനിൽ നിന്നും നാല് ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ അധ്യാപിക കയ്യിലാക്കിയത്.
കുട്ടിയുടെ പിതാവുമായി പ്രണയത്തിലാവുകയും അതുവഴി പണം തട്ടാനായി ബ്ലാക്ക്മെയിൽ ചെയ്യുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തിൽ 25 കാരിയായ ശിവാനി രുദാഗി യെയും ഗണേഷ് കാലെ (38), സാഗർ (28) എന്നിവരെയും സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറൻ ബെംഗളൂരുവിന് സമീപമാണ് ഭാര്യയും മൂന്ന് പെൺമക്കളുമായി സതീഷ്( യഥാർത്ഥ പേരല്ല) താമസിക്കുന്നത്. 2023 ൽ തന്റെ ഇളയ കുട്ടിയായ അഞ്ച് വയസ്സുകാരനെ സ്കൂളിൽ ചേർത്തു. സ്കൂൾ പ്രവേശന സമയത്ത് അയാൾ ശ്രീദേവി രുദാഗി യെ കണ്ടുമുട്ടുകയും ഇവർ തമ്മിൽ പരിചയത്തിലാവുകയും ചെയ്തു. രുദാഗി യുടെ ആവശ്യപ്രകാരം ഈ ബന്ധം തുടർന്നു. പരസ്പരം വിളിക്കാനും മെസേജുകളയക്കാനും പ്രത്യേക സിം കാർഡും ഫോണും ഉപയോഗിച്ചു തുടങ്ങി. ഒടുവിൽ അവരുടെ കൂടിക്കാഴ്ചകൾ വ്യക്തിപരമായി മാറി. തുടർന്ന് രുദാഗി സതീഷിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട് ജനുവരിയിൽ അവൾ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാൻ സതീഷ് വിസമ്മതിച്ചപ്പോൾ 50,000 രൂപ കടം വാങ്ങാനെന്ന വ്യാജേന രുദാഗി സതീഷിൻറെ വീട്ടിലേക്ക് നേരിട്ട് പോവുകയായിരുന്നു.
പിന്നീട്, ബിസിനസ്സിൽ തിരിച്ചടി നേരിട്ടപ്പോൾ കുടുംബത്തെ ഗുജറാത്തിലേക്ക് മാറ്റാനായി സതീഷ് തീരുമാനിച്ചു. കുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് ആവശ്യമായി വന്നു. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലെത്തിയ സതീഷിനെ രുദാഗിയും സംഘവും ചേർന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു. സ്വകാര്യ ഫോട്ടോകളും വീഡിയോകളും കാണിച്ച ശേഷം 20 ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം ഇത് കുടുംബത്തിന് അയച്ചു കൊടുക്കുമെന്നും സാഗർ ആവശ്യപ്പെട്ടു.
അവരുമായി കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചതായും 15 ലക്ഷം രൂപ നൽകാമെന്ന് വിലപേശിയതായും പ്രാരംഭ കൈമാറ്റമായി 1.9 ലക്ഷം രൂപ നൽകിയതായും സതീഷ് പറഞ്ഞു. എന്നാൽ ഇവർ സതീഷിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മാർച്ച് 17 ന്, രുദാഗി അദ്ദേഹത്തെ ഫോണിൽ വിളിച്ച് വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഒരു മുൻ പോലീസ് ഉദ്യോഗസ്ഥന് 5 ലക്ഷം രൂപയും സാഗറിനും കാലെയ്ക്കും ഓരോ ലക്ഷം രൂപയും, ബാക്കി 8 ലക്ഷം രൂപ രുദാഗിയ്ക്കും നൽകണമെന്നായിരുന്നു ആവശ്യം.
ഈ സംഭവം സതീഷ് പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന് ഈ സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സതീഷിനെ ഭീഷണിപ്പെടുത്താനായാണ് അവർ പോലീസിൻറെ പേരുപയോഗിച്ചതെന്നും മനസ്സിലായി. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിൽ രുദാഗി, സാഗർ, കാലെ എന്നിവരെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.













Discussion about this post