കോയമ്പത്തൂർ : ഹഠയോഗയിൽ ഉന്നത പരിശീലനം പൂർത്തിയാക്കി നാവിക സേന ഉദ്യോഗസ്ഥർ. സദ്ഗുരുവിന്റെ ഇഷാ സെന്ററിലാണ് ഇവർ മനസ്സിനും ശരീരത്തിനും ആത്മബലം നൽകുന്ന ഹഠയോഗ പൂർത്തിയാക്കിയത്. നാവിക സേനയിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തിരഞ്ഞെടുത്തവരാണ് ഇഷ സെന്ററിൽ പഠനത്തിനായി എത്തിയത്.
കഴിഞ്ഞ മാർച്ച് 17 മുതൽ 31 വരെയായിരുന്നു പരിശീലന പരിപാടി. ശരീരത്തിനും മനസ്സിനും യോഗാഭ്യസനം നൽകുന്ന പ്രാധാന്യം തുടങ്ങി വിവിധ പരിശീലന പരിപാടികളാണ് കോഴ്സിൽ ഉണ്ടായിരുന്നത്. ഉപയോഗ, സൂര്യക്രിയ, ഇഷ ക്രിയ തുടങ്ങിയ യോഗാഭ്യാസങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിരുന്നു. 72 നാവിക സേന ഉദ്യോഗസ്ഥരാണ് പരിശീലനം കഴിഞ്ഞത്.
രാജ്യത്തിനു വേണ്ടി ഏറ്റവും ഉന്നതമായ സേവനം നൽകുന്ന സൈനികർക്ക് ഹഠ യോഗ ഏറെ പ്രയോജനപ്പെടുമെന്ന് ഇഷഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു വ്യക്തമാക്കി. ശരീരവും മനസ്സും ലക്ഷ്യങ്ങൾക്കായി സമന്വയിപ്പിച്ച് മുന്നേറാൻ യോഗാഭ്യസനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാരീരിക ശക്തിക്കൊപ്പം മാനസികമായ ശക്തി യോഗ പ്രദാനം ചെയ്യുന്നുവെന്ന് മനസ്സിലായതായി നാവികസേന ഉദ്യോഗസ്ഥൻ കമാൻഡർ വൈഭവ് ചൂണ്ടിക്കാട്ടി. തങ്ങളുടെ ഏതു തരം പ്രവർത്തനങ്ങൾക്കും ആവശ്യമായ ആത്മബലമുണ്ടാക്കാൻ യോഗ പ്രയോജനപ്രദമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ പതിനായിരത്തിലധികം സൈനികർക്ക് ഇഷ ഫൗണ്ടേഷൻ യോഗ പരിശീലനം നൽകിയിട്ടുണ്ട്.
Discussion about this post