തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേഘ കഴിഞ്ഞ വർഷം ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാൻ പേട്ട പോലീസ് തയാറായിട്ടില്ലെന്നാണ് ആരോപണം. മേഘ ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗർഭഛിദ്രം നടത്തിയതെന്നാണു പോലീസ് കണ്ടെത്തിയത്. മേഘയുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ പണം നൽകിയതിന്റെ വിവരം ലഭിച്ചതിനെ തുടർന്നാണു കുടുംബം വിവരം പോലീസിൽ അറിയിച്ചത്. മേഘ ഗർഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോൾ മാത്രമാണെന്നാണ് വിവരം.
ഒളിവിൽ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാൻ പോലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.വളരെ ചെറുപ്പം മുതലേ അവൾ കുടുക്ക വാങ്ങി അതിൽ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏൽപിക്കും. അവൾക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നൽകിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവൾ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടിൽ മരിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണെന്ന് മേഘയുടെ അമ്മ പറയുന്നു.
മേഘ അവസാനമായി സംസാരിച്ചത് മലപ്പുറം സ്വദേശിയായ സുഹൃത്തിനോടാണ്. അയാൾ മകളെ മാനസികമായി തകർത്തുകളഞ്ഞിട്ടുണ്ട്. അല്ലാതെ അവൾ, ഞങ്ങളെപ്പോലും മറന്ന് ഇത് ചെയ്യില്ല. ജോലി കിട്ടി ജോദ്പുരിൽ പരിശീലനത്തിന് പോയിവന്ന ശേഷമാണ് മേഘയ്ക്ക് മാറ്റങ്ങൾ വന്നത്. എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്ന അവൾ ഈ സുഹൃത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. മാസങ്ങൾക്കുശേഷമാണ് ഞങ്ങളുമായി ഇക്കാര്യം ചർച്ചചെയ്യുന്നത്. വിവാഹത്തിനു ഞങ്ങൾ സമ്മതിക്കുകയും ചെയ്തു. എന്നാൽ അയാൾ പിന്മാറാൻ ശ്രമിക്കുകയാണെന്നു മനസ്സിലാക്കി മേഘയോട് ഈ ബന്ധം ഉപേക്ഷിക്കാൻ ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷേ അയാൾ ഇത്രയധികം മാനസിക സമ്മർദത്തിൽ ആക്കിയിരുന്നെന്ന് മകൾ ഞങ്ങളോടു പറഞ്ഞിരുന്നില്ല. മേഘയ്ക്ക് അപകടം സംഭവിച്ച അന്ന് അയാൾ എന്നെ വിളിച്ചിരുന്നു. പക്ഷേ സംസാരിക്കാൻ സാധിച്ചില്ല. മേഘ ഹോസ്റ്റലിലെത്തിയോ എന്നും അയാൾ തിരക്കിയിരുന്നു. മകൾക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകുമെന്ന് അമ്മ പറഞ്ഞു.
Discussion about this post