ന്യൂഡൽഹി; ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോയ വിർജിൻ അറ്റ്ലാന്റിക് വിമാനം തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ (DIY) അടിയന്തര ലാൻഡിംഗ് നടത്തി. ഇതേ തുടർന്ന് 200 ലധികം ഇന്ത്യൻ യാത്രക്കാർ 16 മണിക്കൂറിലധികമായി എയർപോർട്ടിൽ കുടുങ്ങികിടക്കുയാണ്.
മെഡിക്കൽ എമർജൻസി കാരണമാണ് വിമാനം അടിയന്തരമായി താഴെ ഇറക്കിയതെന്നാണ് സൂചന. ലാൻറിംഗ് സമയത്ത് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും യാത്രക്കാരെ അറിയിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“ഒരു യാത്രക്കാരന് പാനിക് അറ്റാക്ക് ഉണ്ടായതിനാലാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ തുർക്കിയിലെ വിമാനത്താവളം വേണ്ടത്ര കാര്യക്ഷമമല്ല,” എന്നും യാത്രക്കാർ മാദ്ധ്യമങ്ങൾക്ക് സൂചനനൽകി.
വിർജിൻ അറ്റ്ലാന്റിക് എയർലൈൻ മുംബൈയിലേക്കുള്ള അവരുടെ യാത്ര പുനരാരംഭിക്കാൻ ക്രമീകരണങ്ങൾ നടത്തിയിട്ടില്ല. ഇക്കാരണത്താൽ യാത്രക്കാർ ആശയക്കുഴപ്പത്തിലാണ്. “ആശയവിനിമയ സൗകര്യങ്ങളില്ല, പകുതി ശൂന്യമായ ഒരു ടെർമിനലിൽ ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ചെറിയ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട് ഇക്കൂട്ടത്തിൽ , ഇന്നലെ വൈകുന്നേരം ലഭിച്ച രണ്ട് ലഘുലേഖകൾ ഒഴികെ ഞങ്ങൾക്ക് മറ്റ് വിവരങ്ങളൊന്നുമില്ല. ഞങ്ങൾ ഇറങ്ങിയിട്ട് ഏകദേശം 14 മണിക്കൂർ കഴിഞ്ഞു,” യാത്രക്കാർ വ്യക്തമാക്കുന്നു.
വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. യാത്രക്കാർക്ക് പിന്തുണ ഉറപ്പ് നൽകിയതായും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഒരു നോഡൽ ഓഫീസറെ നിയമിച്ചതായും സൂചനയുണ്ട്.













Discussion about this post