രാഷ്ട്രീയ പ്രചാരണങ്ങളിൽ കേന്ദ്ര കമ്മിറ്റി പരാജയം എന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം. പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ല. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ട്, എന്നാല്‍ അത് കേരളത്തിന് പുറത്തറിയുന്നില്ല. നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേന്ദ്രനേതൃത്വം പരാജയമാണെന്നും പാർട്ടി കോൺഗ്രസിൽ വിമർശനം ഉയർന്നു.
കൂടുതല്‍ സ്ത്രീ പങ്കാളിത്തം പാര്‍ട്ടിയില്‍ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഐയുമായി രണ്ടുതവണ ചര്‍ച്ച നടത്തിയെന്നും തിരഞ്ഞെടുപ്പ് സമയത്ത് സിപിഐയുടെ സഹകരണം ഉണ്ടാകുന്നില്ലെന്നും ജാര്‍ഖണ്ഡ് പ്രതിനിധികള്‍ പറഞ്ഞു. എല്‍ഡിഎഫ് രൂപീകരണ നീക്കം പൂര്‍ണ്ണ വിജയത്തില്‍ എത്തിയില്ല എന്നും തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധികള്‍ പറയുന്നു. ഇതിന് രണ്ട് പാര്‍ട്ടികളുടെ ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ ഇടപെടണമെന്നും പ്രതിനിധികള്‍ ഉന്നയിച്ചു.
ഇടതു സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കേണ്ടത് ദേശീയതലത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് കെ.കെ രാകേഷ് മുന്നോട്ടു വെച്ച അഭിപ്രായത്തിലാണ് ചർച്ച നടന്നത്.












Discussion about this post