പാലക്കാട്: എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട കേസിലെ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിനതടവും 1.50 ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം സ്വദേശികളായ ബാദുഷ നാസ4, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് ശിക്ഷിച്ചത്.
നാലു വ4ഷം മുമ്പ് വിശാഖപട്ടണത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്തിയ സംഭവത്തിലാണ് പാലക്കാട് മൂന്നാം അഡിഷനൽ സെഷൻസ് കോടതിയുടെ വിധി. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.രാജ്യത്തുതന്നെ കരമാർഗം പിടിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കേസാണ് ഇതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വൈ.ഷിബു പറഞ്ഞു.
Discussion about this post