ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ആളാണ് മാളവിക മോഹനൻ. തെന്നിന്ത്യൻ ഭാഷകളിലെ ഒരുപിടി നല്ല സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുള്ള താരം ഇപ്പോൾ മോഹൻലാൽ നായകനായി എത്തുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ തിരക്കിലാണ്. സത്യൻ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാർച്ച് 18ന് ആയിരുന്നു തന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി എന്ന് അറിയിച്ചുകൊണ്ട് മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള സ്റ്റിൽസും നടി പങ്കുവച്ചു. ഇതിന് താഴേ വിമർശന കമന്റിട്ടയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് മാളവിക ഇപ്പോൾ. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
’65കാരൻറെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിർന്ന നടന്മാർ ചെയ്യുന്നത്’ എന്നായിരുന്നു ഒരു കമൻറ്. ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. ‘കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങൾ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിർത്തൂ’, മാളവിക കുറിച്ചു
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സംഗീത, സം?ഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Discussion about this post