വാഷിംഗ്ടൺ: രണ്ടാമൂഴത്തിൽ ദേശീയതയ്ക്ക് പ്രാധാന്യം നൽകുന്ന ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ഉന്നമനത്തിനും ഉതകുന്ന പദ്ധതികളും നയങ്ങലുമാണ് താൻ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ലോകരാജ്യങ്ങൾക്ക് പലതിനും ഈ തീരുമാനങ്ങൾ ദഹിച്ചിട്ടില്ലെങ്കിലും മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന നിലപാടാണ് ട്രംപിന്റേത്. അതിലൊന്നാണ് അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് എടുക്കുന്ന കടുത്ത നടപടികൾ.
ഇപ്പോൾ ഇതാ ഒരു രാജ്യത്തിന്റെ മുഴുവൻ പൗരന്മാരുടെയും വിസ റദ്ദാക്കിയിരിക്കുകയാണ് ട്രംപ്. ദക്ഷിണ സുഡാനിലെ പൗരന്മാർക്കാണ് പണി കിട്ടിയിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയ്യാറാവാത്തതാണ് അമേരിക്കയുടെ ഈ കടുത്ത നടപടിക്ക് കാരണം.
അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവർക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നൽകിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ ഇതു ലംഘിച്ചതോടെയാണ് നടപടി നേരിടേണ്ടിവന്നത്.നിലവിൽ യുഎസ് വിസ കൈവശംവച്ചിരിക്കുന്നവരുടെ വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാൻ പൗരന്മാരുടെ അപേക്ഷകൾ നിരസിക്കപ്പെടുമെന്നാണ് വിവരം.
2011ൽ സുഡാനിൽനിന്നു വിഘടിച്ച് രൂപീകൃതമായ രാജ്യമാണ് ദക്ഷിണ സുഡാൻ. രണ്ടു വർഷങ്ങൾക്കുമുൻപ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയുടെ ബാക്കിപത്രമായി രാജ്യം ആഭ്യന്തര കലാപം നേരിടുകയാണ്. ഇതുവരെ നാലുലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം
Discussion about this post