വാഷിങ്ടണ്‍: ചൈനീസ് ഉത്പ്ന്നങ്ങള്‍ക്ക് 104 ശതമാനം നികുതി ഉയര്‍ത്തി യുഎസ്. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ഇതോടുകൂടി ആഗോളവിപണിയിൽ ചൈനയും അമേരിക്കയും തമ്മിലുള്ള നികുതി യുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
ആദ്യ ഘട്ടത്തിൽ 54 ശതമാനമായിരുന്നു അമേരിക്ക നികുതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ട്രംപ് സർക്കാർ 50 ശതമാനം കൂടി വർദ്ധിപ്പിച്ച് നികുതി 104 ശതമാനമാക്കി. ആദ്യഘട്ട അമേരിക്കൻ നികുതിയ്ക്ക് ബദലായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈനീസ് സർക്കാർ 34 ശതമാനം നികുതി പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനത്തിനുള്ള മറുപടിയായാണ് ചൈനയുടെ നികുതി 104 ശതമാനമാക്കി ഉയർത്തിയത്.
ചൈന ഞങ്ങളെ ഇടിക്കുകയാണെങ്കിൽ അതിനേക്കാൾ ശക്തിയിൽ തിരിച്ചടിക്കും, ‘ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.’ചൈന പ്രതികാരത്തോടെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചത്. അത് തെറ്റായിരുന്നു. ചൈന അതില്‍നിന്ന് പിന്‍വാങ്ങിയാല്‍ ട്രംപ് ദയ കാണിക്കും, ലെവിറ്റ് കൂട്ടിച്ചേര്‍ത്തു. ചൈനയ്ക്ക് യുഎസുമായി സന്ധിയിലെത്തണമെന്ന് ആഗ്രഹമുണ്ട്, ചൈനയുടെ ഭാഗത്തു നിന്നുള്ള ചർച്ചകൾക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നും ട്രംപ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
വിരട്ടലും ഭീഷണിയും ഒന്നുമല്ല ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ വഴിയെന്നും അമേരിക്ക ഈ വഴി പോകുകയാണെങ്കിൽ ചൈന അവസാനം വരെ പോരാടുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ അറിയിച്ചു.
ഏതൊക്കെ മേഖലയിലാണ് ആഗോളമേഖലയിൽ ഈ നികുതി യുദ്ധം ബാധിക്കുക എന്ന് എല്ലാവരും ആശങ്കയിലാണ്. ചൈനയുടെയും അമേരിക്കയുടെ സ്റ്റോക്ക് മാർക്കറ്റുകളിൽ വലിയ ഇടിവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആഗോള വ്യാപകമായി നികുതിയുദ്ധം അവസാനിപ്പിക്കാൻ സാമ്പത്തിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ഇറക്കുമതി ചെയ്യുന്ന യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു വൈറ്റ് ഹൌസിൻറെ തീരുമാനം.
Discussion about this post