എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇൻകോർപ്പറേറ്റഡിന് ഇന്ത്യയിൽ നിക്ഷേപത്തിന് അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. അതേസമയം ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡിയ്‌ക്ക് ഇന്ത്യ അനുമതി നിഷേധിച്ചു. “ഇന്ത്യയ്ക്ക് അതിന്റെ തന്ത്രപരമായ താൽപ്പര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം . രാജ്യത്തെ നിക്ഷേപങ്ങൾക്ക് ആരെ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിന് വ്യക്തതയുണ്ട്, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മുംബൈയിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ ആയിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ വർഷം ബിവൈഡിയുടെ 1 ബില്യൺ ഡോളർ നിക്ഷേപ നിർദ്ദേശം ഇന്ത്യ നിരസിച്ചിരുന്നു. മറ്റൊരു ചൈനീസ് കാർ നിർമ്മാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർ കമ്പനിയും റെഗുലേറ്ററി ക്ലിയറൻസുകൾ നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് പുറത്തുപോയിരുന്നു. ചൈനീസ് കമ്പനികളെക്കുറിച്ച് സർക്കാരിന് സംശയമുണ്ട് . ചൈനീസ് കമ്പനികളുടെ ഉടമസ്ഥാവകാശ ഘടനയെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായും സൈന്യവുമായും ഉള്ള അവരുടെ ബന്ധത്തെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നിർമ്മാതാക്കൾക്കുള്ള സബ്‌സിഡികൾ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ നയങ്ങൾ വിപണിയുടെ നയത്തിനനുസരിച്ചല്ല ചൈനീസ് സർക്കാർ നടപ്പിലാക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. വിൽപ്പന, സേവന ഉപദേഷ്ടാക്കൾ മുതൽ ഉപഭോക്തൃ പിന്തുണാ വിദഗ്ധർ, ഡെലിവറി മാനേജർമാർ വരെയുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ടെസ്‌ല അടുത്തിടെ മുംബൈയിൽ ഒരു പൊതു നിയമന പരിപാടി നടത്തിയതായാണ് റിപ്പോർട്ടുകൾ.













Discussion about this post