ന്യൂഡൽഹി; ബംഗ്ലാദേശിന് അനുവദിച്ചിരുന്ന നിർണായകമായ ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം റദ്ദാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍, തുറമുഖം എന്നിവ വഴിയുള്ള ബംഗ്ലാദേശിലെ ചരക്കുകളുടെ കയറ്റുമതി ഇന്ത്യ ഇനി അനുവദിക്കില്ല.
ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും ഇന്ത്യന്‍ നീക്കം. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ഇന്ത്യന്‍ സൗകര്യങ്ങളാണ് ബംഗ്ലാദേശ് കൂടുതലായി ഉപയോഗിച്ചിരുന്നത്.നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യൻ വിമാനത്താവളങ്ങളും സൌകര്യങ്ങളുമാണ് ബംഗ്ലാദേശ് ഉപയോഗിച്ചിരുന്നത്.
”സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) പുറപ്പെടുവിച്ച ഒരു സർക്കുലറിലൂടെയാണ് ഈ തീരുമാനം ഔദ്യോഗികമായി കേന്ദ്രസർക്കാർ അംഗീകരിച്ചത്. “2020 ജൂൺ 29 ന് നിശ്ചയിച്ച… സർക്കുലർ… ഭേദഗതി ചെയ്ത പ്രകാരം പുതിയ നടപടി ഉടനടി പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചു. ഇന്ത്യയിലേക്ക് ഇതിനകം പ്രവേശിച്ച ചരക്ക് ആ സർക്കുലറിൽ നൽകിയിരിക്കുന്ന നടപടിക്രമം അനുസരിച്ച് ഇന്ത്യൻ പ്രദേശം വിട്ട് പുറത്തുപോകാൻ അനുവദിക്കാവുന്നതാണ്,” വിജ്ഞാപനത്തിൽ പറയുന്നു.
ബംഗ്ലാദേശിന്റെ തുടക്കകാലം മുതല്‍ ഇന്ത്യ അനുവദിച്ചിരുന്ന സൗകര്യമാണ് ഇപ്പോള്‍ എടുത്തു കളയുന്നത്. ഗാര്‍മെന്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഇന്ത്യന്‍ മണ്ണ് അനുവദിച്ചതിന് പിന്നില്‍ നയതന്ത്ര തീരുമാനങ്ങളായിരുന്നു. എന്നാലിപ്പോള്‍ പാകിസ്താനോടും ചൈനയോടും കൂറുകാണിക്കുന്ന പുതിയ ഭരണകൂടം വന്നതോടെയാണ് ഇന്ത്യ നിലപാട് മാറ്റിയത്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ബംഗ്ലാദേശ് മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നത് കയറ്റുമതിക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. ഷിപ്പിംഗ് ചെലവ് കുറയ്ക്കാനും കയറ്റുമതി വേഗത്തിലാക്കാനും പുതിയ ഉത്തരവ് വഴി സാധിക്കുമെന്നാണ് അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മിതിലേശ്വര്‍ താക്കൂര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, ചൈനീസ് സമ്പദ്‌വ്യവസ്ഥ തന്ത്രപരമായ പ്രധാനപ്പെട്ട വടക്കുകിഴക്കൻ ഇന്ത്യ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന് വാദിച്ചിരുന്നു. ഈ അഭിപ്രായ പ്രകടനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം .











Discussion about this post