ന്യൂഡൽഹി; ഇന്ത്യൻ മണ്ണിനെയും, അഭിമാനത്തെയും, ജനങ്ങളെയും ആക്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പരിശ്രമത്തിൻറെ വിജയമാണ് തഹാവൂർ ഹുസൈൻ റാണയെ യുഎസ് ഇന്ത്യയ്ക്ക് കൈമാറുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് ഫെഡറൽ കോടതികളുടെ തീരുമാനത്തിനെതിരായ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് റാണയെ യുഎസ് ഇന്ത്യയ്ക്ക് കൈമാറുന്നത്.
“തഹാവൂർ റാണയെ കൈമാറാനുള്ള യുഎസ് തീരുമാനം പ്രധാനമന്ത്രി മോദിയുടെ നയതന്ത്രത്തിന്റെ വലിയ വിജയമാണ്, ഇന്ത്യയുടെ അഭിമാനത്തെയും ഭൂമിയെയും ജനങ്ങളെയും ആക്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ പരിശ്രമത്തിൻറെ വിജയമാണിത് ,” അമിത് ഷാ പറഞ്ഞു.
“വിചാരണയും ശിക്ഷയും നേരിടാൻ അദ്ദേഹത്തെ ഇവിടെ കൊണ്ടുവരും. ഇത് മോദി സർക്കാരിന്റെ വലിയ വിജയമാണ്,” അമിത്ഷാ ആവർത്തിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണ സമയത്ത് നേതൃത്വത്തിലിരുന്നവർക്ക് റാണയെ വിചാരണ ചെയ്യാൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും അമിത്ഷാ വിമർശിച്ചു.
26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണ ഇന്ന് ഇന്ത്യയിലെത്തും. എൻഐഎ,റോ വിഭാഗങ്ങളുടെ സംയുക്ത സംഘമാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്. റാണയെ രഹസ്യകേന്ദ്രത്തിൽ തടവിൽ പാർപ്പിക്കും. റാണയുടെ വിചാരണ നടപടികളും അതിരഹസ്യമായിട്ടായിരിക്കും ഇന്ത്യ കൈകാര്യം ചെയ്യുക.
Discussion about this post