മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാക് വംശജൻ തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതോടെ കൂടുതൽ വിവരങ്ങൾ ചുരുൾ അഴിയുന്നു. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽഎത്തിയതെന്ന് റാണ പറഞ്ഞതായാണ് സൂചന. റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നൽകി എന്നന്വേഷിക്കുകയാണ് എൻഐഎ. ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽസഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായിഇയാളെഡൽഹിയിൽ എത്തിച്ചു.
ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലിൽപല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന്ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. 2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിന്വേണ്ടിയുള്ള തയ്യാറെടുപ്പുകൾ റാണയടക്കം പ്രതികൾ തുടങ്ങിയന്നാണ് എൻഐഎ നൽകുന്നവിവരം.
2006 മുതല്‍ 2008 വരെ തഹാവൂര്‍ റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും രാജ്യത്ത്സന്ദര്‍ശിക്കാത്ത നഗരങ്ങള്‍ കുറവാണ്. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ മുന്‍പ്,, 2008 നവംബര്‍ 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നീനഗരങ്ങളിലാണ് തഹാവൂര്‍ റാണ സന്ദര്‍ശനം നടത്തിയത്.
2008 ജൂലൈ 25ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിലും 2008 സെപ്റ്റംബറിലെ ഭീകരവാദസംഘടനകളിലേക്ക് കേരളത്തില്‍നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും റാണയ്ക്കുള്ള പങ്ക്എന്‍ഐഎയ്ക്ക് നേരത്തെ അറിവുള്ളതാണ്. കേളത്തില്‍നിന്ന് നാല് യുവാക്കള്‍ കശ്മീരില്‍സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയുംഈ കേസുകളില്‍ സംസ്ഥാന ഏജന്‍സികള്‍ക്കും റാണയെ ചോദ്യംചെയ്യാന്‍ അവസരം ലഭിച്ചേക്കും
Discussion about this post