കോഴിക്കോട്: പാർട്ടിയിലെയും യുവജന സംഘനാ കാലഘട്ടത്തിലെയും ഓർമകൾ പങ്കുവച്ച് എ കെബാലൻ. പ്രായപരിധിയെ തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായതിന് പിന്നാലെയാണ് കുറിപ്പ്.
പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല. പല സഖാക്കളും സ്നേഹപൂർവം എന്നെവിളിക്കുകയും ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഓർമകളായി പങ്കുവെക്കുകയും ചെയ്യുമ്പോൾമനസിൽ ഒരുപാട് കാര്യങ്ങൾ വരുന്നുവെന്നും ബാലൻ കുറിച്ചു.
കെ സുധാകരനെ ഒരിക്കൽ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്, പ്രിൻസിപ്പാളിന്റെ റൂമിൽഅഭയം തേടിയ സുധാകരനെ ഒരിക്കൽ ഇടപെട്ട് രക്ഷിച്ചത്, പോലീസ് ലാത്തിച്ചാർജിനിടെജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർത്ഥികളെ പിണറായി കടലിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്തുടങ്ങിയ ഓർമകളാണ് എ കെ ബാലൻ പങ്കുവക്കുന്നത്. എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെകുടിയിറങ്ങേണ്ടിവരുമെന്നും ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണെന്നും എ കെബാലൻ കുറിച്ചു.
ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്നസമയത്ത് ബ്രണ്ണൻ കോളജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളജ് ഹോസ്റ്റൽഎന്നിവിടങ്ങളിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഇതും തന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽകുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസംകിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. അടുത്ത കുടിയിരിപ്പ് എവിടെയെന്ന് ചോദിച്ച് അവസാനിപ്പിക്കുന്നപോസ്റ്റിൽ ഈ കുറിപ്പ് അവസാനിക്കുന്നില്ലെന്നും ബാലൻ കുറിച്ചു.
Discussion about this post