വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്ലീം യുവാക്കൾക്ക് ജീവിക്കാൻപഞ്ചർ ഒട്ടിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫ് സ്വത്തുക്കൾസത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കി. മുസ്ലീം യുവാക്കൾക്ക് ഉപജീവനത്തിനായി സൈക്കിൾപഞ്ചറുകൾ ഒട്ടിക്കേണ്ടി വരില്ലായിരുന്നു. ഈ സ്വത്തുക്കളിൽ നിന്ന് നേട്ടം കൊയ്തത് ഭൂമാഫിയആണ്. ദളിത്, പിന്നാക്ക വിഭാഗങ്ങൾ, വിധവകൾ എന്നിവരുടെ ഭൂമികൾ തട്ടിയെടുക്കുകയാണ് ഈമാഫിയ ചെയ്തത്. വഖഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി ഉണ്ട്. എന്നാൽ ഈഭൂമികളും സ്വത്തുക്കളും പാവപ്പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാൻ ശരിയായ രീതിയിൽഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ ഈ വാക്കുകളെ വളച്ചൊടിച്ചു ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരിക്കുകയാണ്.
വഖഫ് നിയമത്തിലൂടെ സാമൂഹിക നീതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഭേദഗതികൾവരുത്തി വഖഫ് നിയമത്തിൽ പുതിയ മാറ്റമുണ്ടായതോടെ ഭൂമി കൊള്ളയും അവസാനിക്കും. ദരിദ്രരെകൊള്ളയടിക്കുന്നതും അവസാനിക്കും. പുതിയ വഖഫ് നിയമപ്രകാരം ഒരു ആദിവാസിയുടെ ഭൂമിയോസ്വത്തോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കർണാടകയിലെ കോൺഗ്രസ് സർക്കാർ മതത്തിൻറെ അടിസ്ഥാനത്തിൽടെൻഡറുകളിൽ സംവരണം നൽകി. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾകവർന്നെടുത്തു.അംബേദ്കറുടെ ചിന്തകളെ എല്ലായിപ്പോഴും കോൺഗ്രസ് നശിപ്പിക്കാൻശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി വിമർശിച്ചു.
Discussion about this post