കണ്ണൂർ: സ്വന്തം കുഞ്ഞിനെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ കൊന്നു കളഞ്ഞ അമ്മ, കൊല്ലം കുണ്ടറ സ്വദേശിനിയായ ദിവ്യ ജോണിയെ കുറിച്ച് മലയാളികൾ ആദ്യം അറിയുന്നത് അങ്ങനെയാണ്. പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ മൂർദ്ദന്യാവസ്ഥയിൽ ചെയ്ത് പോയ തെറ്റിനെ ലോകം മുഴുവൻ പഴിക്കുകയും ആ മാനസികാവസ്ഥയെ കുറിച്ച് കേരളം ചർച്ച ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ ദിവ്യ ജീവനൊടുക്കിയെന്ന ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മാനസിക രോഗത്തിന് തുടർന്നും മരുന്നുകൾ കഴിച്ചുകൊണ്ടിരുന്ന ദിവ്യ പലപ്പോഴും ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിരുന്നു. അവളുടെ ദുരിത കഥ കേട്ടാണ് കണ്ണൂർ സ്വദേശിയായ യുവാവ് ദിവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കണ്ണൂർ ആലക്കോട്ടെ ഭർതൃവീട്ടിൽ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കുകയായിരുന്നു. കണ്ണൂരിലെ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് വിവരം.
ബിരുദാനന്തര ബിരുദത്തിന് ശേഷം പ്രണയിച്ച വ്യക്തിക്കൊപ്പം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാൽ, ഭർതൃവീട്ടിൽ കടുത്ത മാനസികപീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. കുഞ്ഞുമായി പ്രസവത്തിന്റെ നാലാം ദിവസം ഭർതൃഗൃഹത്തിലേക്ക് എത്തിയപ്പോൾ ദിവ്യയോടുള്ള സമീപനത്തിൽ അവർക്ക് മാറ്റമുണ്ടായില്ല. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അതിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോൾ ആദ്യം കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു. പിന്നീട് മനസ്സുമാറിയപ്പോൾ അതിൽനിന്ന് പിൻമാറി. എന്നാൽ, മനസ്സ് വീണ്ടും കൈവിട്ടപ്പോൾ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് ദിവ്യ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തു. ചികിത്സയ്ക്ക് വിധേയയാക്കിയപ്പോൾ കടുത്ത പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് മാനസിക വിദഗ്ധരും വിലയിരുത്തി. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്
Discussion about this post