ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ നടി വിന്‍സി അലോഷ്യസ്നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്‍സിയുമായി സംസാരിച്ചെന്നുംപേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹിജയന്‍ ചേര്‍ത്തല വ്യക്തമാക്കി. അമ്മ’യുടെ അഡ്ഹോക് കമ്മിറ്റി യോഗംചേർന്ന് വിഷയം ചർച്ചചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുരസ്ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീ നടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടികണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി. ഏത് നടനിൽനിന്നാണ് ദുരനുഭവംഉണ്ടായതെന്ന് വിൻസി പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യമായാണെങ്കിലും ‘അമ്മ’യിൽ ആ പേര്അറിയിച്ചാൽ തീർച്ചയായും അതിനെതിരെ നടപടിയെടുക്കും. കമ്മിറ്റിയിൽ ഐകകണ്ഠേനഇതുസംബന്ധിച്ച് തീരുമാനം എടുത്തു. ഒരിക്കലും ‘അമ്മ’യ്ക്ക് ഇത്തരം കാര്യങ്ങൾക്ക് കൂട്ടുനിൽക്കാൻസാധിക്കില്ല. പരസ്യമാക്കാൻ ആ കുട്ടിക്ക് ചിലപ്പോൾ മടി കാണും, രഹസ്യമായി ഞങ്ങളെഅറിയിച്ചാൽ മതി. പേര് തന്നാൽ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവും’, ജയൻ ചേർത്തലപറഞ്ഞു.
വിൻസി സംഘടനയിൽ അംഗമല്ലാത്തതിനാൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ‘അമ്മ’ നേരത്തെ എടുത്ത നിലപാട്. രേഖാമൂലം വിൻസി പരാതി നൽകിയിട്ടില്ലെന്ന് ഫെഫ്കയുംവ്യക്തമാക്കിയിരുന്നു. അതേസമയം, വിൻസി നിയമനടപടിയുമായി മുന്നോട്ടുപോവാൻതീരുമാനിച്ചാൽ പിന്തുണയ്ക്കുമെന്ന് ഡബ്യൂസിസി അറിയിച്ചിരുന്നു.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനിൽനിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിൻസിഅലോഷ്യസിന്റെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിച്ച നടൻ തന്നോടും സഹപ്രവർത്തകരോടുംമോശമായി പെരുമാറി. സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നതുകണ്ടതുകൊണ്ടുമാത്രമാണ് സെറ്റിൽ തുടർന്നതെന്നും വിൻസി പറഞ്ഞു. ലഹരിഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിൻസിയുടെ പ്രസ്താവനയുണ്ടായിരുന്നു. വിശദീകരണമെന്നനിലയിലാണ് പുതിയ വെളിപ്പെടുത്തൽ.
Discussion about this post