മിമിക്രി താരം, നടൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്നയാളാണ് കോട്ടയം നസീർ. കോമഡി റോളുകളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള റോളുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രധാനമായും ശ്രദ്ധ പുലർത്തുന്നത്. റോഷാക്ക്, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ റോളുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ താൻ എന്താണ് മിമിക്രിയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മിമിക്രി തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കാഞ്ഞിട്ടല്ലെന്നും. എന്നാൽ ഇപ്പോൾ ചെയ്യാത്തതിന് വ്യക്തമായ കാരണമുണ്ട്. പേടിച്ചിട്ടാണ് ഇപ്പോൾ മിമിക്രി ചെയ്യാത്തതെന്ന് അദ്ദേഹം പറയുന്നു.
നമ്മൾ എന്ത് പറയും? എന്ത് അവതരിപ്പിക്കുമെന്ന് കോട്ടയം നസീർ. ഒരു രാഷ്ട്രീയത്തേയും എടുത്തു പറയാൻ പറ്റില്ല. ഒരു മതത്തേയും തൊട്ടുകളിക്കാൻ പറ്റില്ല. ഒരു പ്രൊഫഷനേയും തൊടാൻ പറ്റില്ല. നമ്മൾ പിന്നെ എങ്ങനെ ഹ്യൂമർ ഉണ്ടാക്കുമെന്ന് കോട്ടയം നസീർ ചോദിക്കുന്നു. നമുക്കൊന്നു പറയാൻ. ഏതെങ്കിലും ഒരു തൊഴിലിനെ വച്ചോ മറ്റോ നമ്മൾ ഇപ്പോൾ ഒരു തമാശ ഉണ്ടാക്കുകയാണെങ്കിൽ തന്നെ ഇന്ന് അതേക്കുറിച്ച് ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരേയും ഡോക്ടർമാരേയും വക്കീലന്മാരേയുംമെല്ലാം വിമർശിച്ചും കളിയാക്കിയും സ്‌കിറ്റുകൾ ചെയ്തിട്ടുണ്ടന്നും എന്നാൽ ഇന്ന് അത് പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post