കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ പോലീസ് നടപടി. സംഘാടക സമിതിക്കെതിരെ കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ടൂർണമെന്റിന്‍റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നുഅപകടം. . നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. അപകടത്തിൽ 52 പേർക്കാണ്പരിക്കേറ്റത്. മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം.
Discussion about this post