ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ വേദനയിലാണ് രാജ്യം. വിനോദയാത്രയ്ക്ക് എത്തിയ 28 സഹോദരങ്ങളെയാണ് ഭാരതത്തിന് നഷ്ട്ടമായിരിക്കുന്നത്. ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഭീകരൻ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
പാകിസ്താൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. സൈഫുളള ഖാലിദ് എന്ന കസൂരി. പെഷവാറില്‍ ലഷ്ക്കറിന്‍റെ നേതൃത്വം കസൂരിക്കാണ്. ഇയാൾ പാക് അധീന കശ്മീരിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത് .
കൊടുംഭീകരനായ ഹഫീസ് സെയ്‌ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി, ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം.
ജിഹാദി പ്രസംഗങ്ങളിലൂടെ യുവാക്കളെ ഭീകര സംഘടനകളിലേക്കും സൈന്യത്തിലേക്കും റിക്രൂട്ട്ചെയ്യുന്ന കസൂരി, പാക് സൈന്യത്തില്‍ വലിയ ബന്ധങ്ങളുള്ള കൊടുംഭീകരനാണ്. മുംബൈയിൽ 2008ലെ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ജമാ അത്ത് ഉദ് ദാവ എന്ന ഭീകരസംഘടനയിലും കസൂരി പ്രവര്‍ത്തിച്ചിരുന്നു.
ഫെബ്രുവരിയില്‍ ഖൈബര്‍ പഖ്‌തൂൺഖ്വയിൽ നടത്തിയ പ്രസംഗത്തിനിടെ അടുത്ത ഒരുവര്‍ഷത്തിനുളളില്‍ കശ്‌മീർ പിടിച്ചടക്കാന്‍ ശ്രമിക്കുമെന്ന് കസൂരി പ്രഖ്യാപിച്ചിരുന്നു.
Discussion about this post