ന്യൂഡൽഹി; പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനങ്ങളെടുത്ത് ഇന്ത്യ. പാകിസ്താനുമായുള്ള സിന്ധൂനദീ ജല കരാർ ഇന്ത്യ മരവിപ്പിച്ചു. പാകിസ്താൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരോട് മടങ്ങിപോകാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് . ഇന്ത്യയിലുള്ള മുഴുവൻ പാക് പൌരൻമാരും 48 മണിക്കൂറിനകം ഇന്ത്യയിൽ നിന്ന് പുറത്തുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെ വിളിച്ചു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല ക്യാബിനറ്റ് യോഗത്തിലാണ് ഇന്ത്യയുടെ നിർണ്ണായക നയതന്ത്ര തീരുമാനം.ഇന്ത്യാ പാക് യുദ്ധ സമയത്ത് പോലും സിന്ധൂ നദീ ജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇന്ന് ഏതു സാഹചര്യവും നേരിടാനുള്ള ചങ്കൂറ്റം ഇന്ത്യയ്ക്കുണ്ട് എന്നതിൻറെ ഏറ്റവും വലിയ ഉദാഹരണമായാണ് ഈ തീരുമാനത്തെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
ഇന്ത്യ സ്വീകരിച്ച അഞ്ച് സുപ്രധാന നടപടികൾ
1960-ൽ ഒപ്പുവെച്ച പ്രധാന ജല പങ്കിടൽ കരാറായ സിന്ധു നദീജല ഉടമ്പടി, അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താൻ അവസാനിപ്പിക്കുന്നത് വരെ ഇന്ത്യമരവിപ്പിച്ചിരിക്കുന്നു.
സംയോജിത അട്ടാരി-വാഗ ചെക്ക്‌പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. നിയപരമായി പാകിസ്താനിലേക്ക് പോയവർക്ക് 2025 മെയ് 1 ന് മുമ്പ് തിരിച്ച് വരാം.
സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. പാകിസ്താൻ പൗരന്മാർക്ക് മുമ്പ് നൽകിയിട്ടുള്ള ഏതൊരു SPES വിസയും റദ്ദാക്കപ്പെട്ടതായി കണക്കാക്കുന്നു. SPES വിസയിൽ നിലവിൽ ഇന്ത്യയിലുള്ള പാക് പൌരൻമാർ 48 മണിക്കൂറിനകം ഇന്ത്യ വിടണം.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പിൻവലിക്കും.
ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെയും പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു . അവർക്ക് ഇന്ത്യ വിടാൻ ഒരു ആഴ്ച സമയമുണ്ട്. അതത് ഹൈക്കമ്മീഷനുകളുടെ ആകെ അംഗബലം 30 ആയി കുറയ്ക്കും
Discussion about this post