പ്രമുഖ വ്‌ളോഗർ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്‌നയായി ഫോട്ടോയെടുത്ത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പോലീസിൽ പരാതി നൽകിയത്.
കോവളത്തെ റിസോർട്ടിൽ വെച്ച് ഒന്നരമാസം മുമ്പാണ് റീൽസ് ചിത്രീകരണം നടന്നത്. മുകേഷ് നായരായിരുന്നു ഇതിൽ അഭിനയിച്ചത്.പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധ നഗ്‌ന ഫോട്ടോ എടുക്കുകയും അത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും പരാതിയിലുണ്ട്.












Discussion about this post