കണ്ണൂർ: 24 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കേളൻപീടി സ്വദേശി സ്‌നേഹയുടെ മരണത്തിലാണ് ഭർത്താവ് ജിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഭർതൃപീഡനം കാരണമാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ജിനീഷിന്റെയും കുടുംബാംഗങ്ങളുടെയും പീഡനത്തിൽ മനംനൊന്ത് താൻ ജീവനൊടുക്കുന്നെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ട് തുടർച്ചയായി ഉപദ്രവിച്ചിരുന്നു
കുഞ്ഞുണ്ടായതിന് ശേഷം, താൻ കറുത്തതാണ്. കുഞ്ഞ് വെളുത്തതും. അതിനാൽ കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് ജിനീഷ് യുവതിയെ ഉപദ്രവിച്ചു. ഈ മാസം പതിനഞ്ചിന് ഇതിനെച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് സ്നേഹയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.ഇന്നലെ ജിനീഷ് സ്നേഹയെ വിളിച്ചിരുന്നു. അതിനുശേഷം യുവതി മുറിയിൽക്കയറി വാതിലടച്ചു. വൈകിട്ട് ആറരയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
Discussion about this post