കണ്ണൂർ: തലശേരിയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്നുപേർ അറസ്റ്റിൽ.ബിഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപുർ സ്വദേശി സാഹബൂൽ,മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്.യുവതി ആറാഴ്ച ഗർഭിണിയാണ്.
തലശ്ശേരിയിലെ മേലൂട്ട് റെയിൽവേ മേൽപ്പാലത്തിന് അടിയിലാണ് 32കാരി കൂട്ടമാനഭംഗത്തിനിരയായത്. കുറ്റിക്കാട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതികൾ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പരാതി. ഇക്കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനശേഷം യുവതി നടന്നുപോയി റെയിൽവെ ട്രാക്കിൽ ഇരുന്നു. അവശ നിലയിൽ കാണപ്പെട്ട യുവതിയെ പിന്നീട് സമീപത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.സ്വകാര്യ ആവശ്യത്തിനായാണ് യുവതി നഗരത്തിൽ എത്തിയതെന്നാണ് പോലീസിന് നൽകിയ മൊഴി.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാണ് പോലീസ് മൊഴിയെടുത്തത്. ഇതിന് ശേഷമാണ് സംഭവത്തിൽ അന്വേഷണം നടത്തി അറസ്റ്റ് നടന്നത്. കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.












Discussion about this post