രാജ്യത്തെ തീരാ വേദനയിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ച് ഇന്ത്യ. പാകിസ്താനിലെ ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയാണ് രാജ്യം, 26 സാധാരണക്കാരുടെ ജീവന് പകരം ചോദിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് സേന നടപടികൾക്ക് നൽകിയിരിക്കുന്ന പേര്.
ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ഉൾപ്പെടെ 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സേന വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമിച്ചത് പാക് സൈനിക കേന്ദ്രങ്ങളല്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം ഭീകര സംഘടന ലഷ്‍കര്‍ ഇ തായ്ബയുടെ ആസ്ഥാനമാണ് മുരിദികെ. ഭീകരന്‍ മസൂദ് അസ്‍ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്‍ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍.
Discussion about this post