ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്താന്റെ അതിർത്തികടന്നുള്ള ഭീകരതയ്ക്ക് മറുപടി നൽകിയിരിക്കുകയാണ്. 26 ഭാരതസ്ത്രീകളുടെ സിന്ദൂരം മായ്ച്ച ലഷ്‌കർ ഇ ത്വയ്ബയുടെ ക്രൂരതയ്ക്ക് അതിർത്തി കടന്നാണ് ഇന്ത്യ മിസൈലുകൾ വർഷിച്ചത്. പുലർച്ചെ നടന്ന ഭീകരാക്രമണത്തിൽ 9 ഭീകരകേന്ദ്രങ്ങളാണ് രാജ്യം ചാരമാക്കിയത്.
ഇപ്പോഴിതാ പാകിസ്താന് മുറിവേറ്റപ്പോഴേക്കും സമാധാനതദൂതുമായി ഇന്ത്യയെത്തിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് രംഗത്തെത്തി. സമാധാനത്തിനായി പ്രവർത്തിക്കാനും ശാന്തതയും സംയമനവും പാലിക്കാനും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പാകിസ്താനോടും ഇന്ത്യയോടും ചൈന അഭ്യർത്ഥിച്ചു.
ഇന്ത്യയും പാകിസ്താനും എല്ലായ്‌പ്പോഴും പരസ്പരം അയൽക്കാരായി തുടരുമെന്നും അവർ ചൈനയുടെ അയൽക്കാരാണെന്നും വക്താവ് പറഞ്ഞു . ‘നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യയും പാകിസ്താനും എല്ലായ്‌പ്പോഴും പരസ്പരം അയൽക്കാരാണ്. അവർ രണ്ടുപേരും ചൈനയുടെ അയൽക്കാരാണ്. ചൈന എല്ലാത്തരം ഭീകരതയെയും എതിർക്കുന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും വിശാലമായ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും, ശാന്തത പാലിക്കാനും, സംയമനം പാലിക്കാനും, സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്ന് ചൈന കൂട്ടിച്ചേർത്തു.
Discussion about this post