ന്യൂഡൽഹി : ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച കൊടും തീവ്രവാദി മസൂദ് അസ്ഹറിനെ കുടുംബത്തോടെ ഇല്ലാതാക്കിയതായി റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെ പാകിസ്താനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ കുടുംബവും ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ കൂടിയാണ് മസൂദ് അസ്ഹർ.
ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതോടെ മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ഇവിടെ 10 പേർ കൊല്ലപ്പെട്ടു എന്നാണ് പാക് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊടും ഭീകരന്റെ സഹോദരിയും ഈ കൂട്ടത്തിൽ ഉണ്ടെന്നും ചില മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വ്യോമാക്രമണത്തിൽ പാകിസ്താനിൽ ആകെ 32 മരണം സംഭവിച്ചു എന്നാണ് പാകിസ്താനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ രാത്രി 1:44 ന് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ആണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഏപ്രിൽ 22 ന് 26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ആക്രമണത്തിന് മറുപടിയായി നടത്തിയ ഈ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഇന്ത്യ പേര് നൽകിയത്. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി.
Discussion about this post