രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയസൈനികനടപടിയായ ‘ഓപ്പറേഷൻ സിന്ദൂരിൽ കൊടുംഭീകരൻ മസൂദ് അസ്ഹറിന്റെ വീടുംതകർത്തതായി റിപ്പോർട്ട്. ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉൾപ്പെടെയുള്ള14 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അസ്ഹറിന്റെ മൂത്ത സഹോദരിയുംഭർത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് വിവരങ്ങളുണ്ട്.
അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളുംകൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഭീകരൻ മസൂദ് അസ്ഹറിനെതാമസിപ്പിച്ചിരിക്കുന്ന ലഹോറിൽ കനത്ത സുരക്ഷയാണ് പാക്ക് സൈന്യത്തിന്റെയുംഐഎസ്ഐയുടെയും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട വാർത്ത അറിഞ്ഞ മസൂദ് അസ്ഹർ ഞാനും കൂടി മരിച്ചിരുന്നെങ്കിൽ നന്നായെ എന്നാണ് പ്രതികരിച്ചത്.
Discussion about this post