ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പോസ്റ്റുമായി പുതുമുഖ മലയാളി നടി ആമിന നിജാം. വെടിയേറ്റ് കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ ചിത്രമാണ് ആമിന നിജാം നാണക്കേട് തോന്നുന്നു എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ഈ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഇന്ത്യ പാകിസ്താനിൽ നടത്തിയത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണമാണ്. മിസൈൽ ആക്രമണം നടത്തുമ്പോൾ എങ്ങനെയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത് എന്നാണ് ആമിന നിജാമിന്റെ പോസ്റ്റിനെതിരെ വിമർശനം ഉയരുന്നത്. റോസി പിരാനി എന്ന അക്കൗണ്ടിൽ നിന്നും പങ്കുവെച്ച ഒരു ചിത്രമാണ് ആമിന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിരിക്കുന്നത്.
” ഈ ചെറിയ പെൺകുട്ടിയാണ് ഇന്ത്യ പറയുന്ന തീവ്രവാദി. ഇന്ത്യ ആക്രമണങ്ങൾ നടത്തിയത് മുഴുവൻ സിവിലിയൻ ഏരിയയിലാണ്. സാധാരണക്കാർ ഉറങ്ങുമ്പോൾ അവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു” എന്ന പോസ്റ്റാണ് നടി ആമിന നിജാം പങ്കുവെച്ചിരിക്കുന്നത്. ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സൈനിക കേന്ദ്രങ്ങളോ സാധാരണക്കാരോ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും ഇന്ത്യൻ സൈന്യം തന്നെ വ്യക്തമാക്കിയിട്ടും ഇത്തരത്തിലുള്ള രാജ്യവിരുദ്ധ പോസ്റ്റുകൾ ഷെയർ ചെയ്യുന്ന നടിക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.









Discussion about this post