Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എല്ലാ ‘പന്നിപ്പടക്കങ്ങളെ’ക്കാളും തീക്ഷ്ണമാണ് ‘സിന്ദൂർ’ എന്ന പേര്;രാജ്യം അതിന്റെ ബലിഷ്ഠകരങ്ങളാൽ ഭീകരതയുടെ മാറു പിളർന്നിക്കുന്നു: ആര്യാ ലാൽ എഴുതുന്നു

by Brave India Desk
May 7, 2025, 07:58 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഒരു പേരിലെന്തിരിക്കുന്നു?!” എന്ന ചോദ്യം അമ്പേ അപ്രസക്തമായ ദിവസമാണിന്ന്. ആ പേരിൽ എല്ലാമുണ്ടായിരുന്നു. അകാല വൈധവ്യത്തിൻ്റെ നോവു പിണഞ്ഞ പെൺമക്കളെയോർത്ത് ഹൃദയം നൊന്ത ഒരച്ഛൻ്റെ കരുതലും പകയും പ്രതികാരവും ആ പേരിലുണ്ട്. ഈ രാജ്യത്തിൻ്റെ ഇതിഹാസ പാരമ്പര്യമുണ്ട്. ചരിത്രവും സംസ്കാരവുമുണ്ട്.
സ്കാൽപും ഹാമറും അടക്കമുള്ള സൂക്ഷ്മ വേധികളായ,തെരഞ്ഞെടുത്ത് പ്രയോഗിക്കപ്പെട്ട എല്ലാ ‘പന്നിപ്പടക്കങ്ങളെ’ക്കാളും തീക്ഷ്ണമാണ് “സിന്ദൂർ” എന്ന പേര്. അത് നിർദ്ദേശിച്ചത് നരേന്ദ്ര മോഡിയാണ് എന്ന അറിവിനപ്പുറം ഈ രാജ്യത്തെ സ്ത്രീകളെ സനാഥകളും സന്തോഷവതികളുമാക്കുന്ന മറ്റെന്താണുള്ളത്. “നിൻ്റെ മോദിയോടു പോയി പറയൂ” എന്ന, പഹൽഗാമിലെ വെടിയൊച്ചകൾക്കൊപ്പം കേട്ട ആക്ഷേപം കേൾക്കേണ്ട ചെവികളിൽ എത്തിയിരിക്കുന്നു! ഭ്രാതൃഭാവത്തിലും പിതൃഭാവത്തിലുമായി ഒരു രക്ഷ അവരെ പൊതിഞ്ഞു നിൽക്കുന്നു. നാം സനാഥരായിരിക്കുന്നു!
സീമന്തരേഖകളിൽ നിന്നും സിന്ദൂരം മായ്ച്ചതിൻ്റെ പ്രതികാരകഥകൾ ലോകത്തോടു വിളിച്ചു പറഞ്ഞത് മോദിയുടെ രണ്ടു പെൺമക്കളാണ്; ‘സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും’ . അവിടെയും ആ മനുഷ്യൻ ചരിത്രം എഴുതുകയായിരുന്നു. നല്ല അച്ഛൻ്റെ പെൺമക്കൾ എങ്ങനെയാണ് ശാക്തീകരിക്കപ്പെടുന്നതെന്ന് ലോകത്തോടു മാത്രമല്ല ആഭ്യന്തര വായാടികളായ സകല ഫെമിനിസ്റ്റ് ദുരന്തങ്ങളോടുമുള്ള മറുപടി കൂടിയായിരുന്നു അത്.
പൂവ് ചോദിച്ചവർക്കെല്ലാം പൂക്കാലമാണു കിട്ടിയത്. ആക്രമണത്തിൻ്റെ തെളിവുകൾ ആവശ്യത്തിലധികം വെളിയിൽ വന്നിട്ടുണ്ട്. ഇത്തവണ പൈൻ മരങ്ങളെന്ന ആക്ഷേപത്തിനു തീരെ സാധ്യതയില്ല. മതഭീകരവാദം അടവെച്ചുവിരിയിച്ച മർക്കസ്സുകളും മദ്രസകളുമാണ് തവിടുപൊടിയായിക്കിടക്കുന്നത്. “വേട്ട”എന്നാണ് സോഫിയ ഖുറേഷി ഇതിനെ വിശേഷിപ്പിച്ചത്. മൃഗങ്ങളെ പിൻതുടർന്ന് കൊല്ലുന്നതിന് വേട്ടയോളം മികച്ച മറ്റൊരു വാക്കേതാണുള്ളത്?!
രാജ്യം അതിൻ്റെ പ്രതികാരം ചെയ്തിരിക്കുന്നു. ദുശ്ശാസന മേധങ്ങളാൽ അഴിഞ്ഞുലഞ്ഞ മുടികളൊന്നും ഇനി ചോര പുരട്ടി കെട്ടാൻ തടസ്സമില്ല.അത്രത്തോളം അത് ഒഴുകിപ്പരന്നിരിക്കുന്നു. രാജ്യം അതിൻ്റെ ബലിഷ്ഠകരങ്ങളാൽ ഭീകരതയുടെ മാറു പിളർന്നിക്കുന്നു.
പ്രിയപ്പെട്ട മോദി നിങ്ങൾ എന്തു മനുഷ്യനാണ്!സിംഹപൗരുഷത്താൽ ലോകനേതാവാകുന്നു. ശ്രദ്ധ കൊണ്ട് ഗുരുവും കാരണവരുമാകുന്നു. അനുകമ്പാർദ്രതയാൽ സഹോദരനും പിതാവുമാകുന്നു. സ്ഥിരചിത്തതയാൽ സൗമ്യശാന്തനായിരിക്കുമ്പോഴും പ്രതികാരങ്ങളൊന്നും മറന്നുപോകാതെ എണ്ണിയെണ്ണി കണക്കു ചോദിക്കുന്നു. കോടികളുടെ ഹൃദയം നിങ്ങൾക്ക് കീഴ്പ്പെട്ടു പോകുന്ന സ്നേഹത്തിൻ്റെ രസതന്ത്രമാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം. കഴുതപ്പുലികളുടെ സിംഹാസനച്ചുവട്ടിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചതിനു നന്ദി മഹാത്മാവേ…. നിങ്ങളുടെ കാലത്ത് ജീവിക്കാനനുവദിച്ചതിന് ദൈവത്തിനും നന്ദി!

NB: മുൻപ് തെളിവു ചോദിച്ചവരെല്ലാവരും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു! നല്ലതു തന്നെ…. പക്ഷെ കരയാനുള്ള സമയമാണ് നിങ്ങൾ പാഴാക്കി കളയുന്നത്.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

Tags: Operation SindoorNarendra Modipm modi
Share1
Tweet
Send
Share

Latest stories from this section

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies