ശ്രീനഗർ: ജമ്മുകശ്മീരിൽ സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ വേദനയിലാഴ്ത്തി സൈനികന് വീരമൃത്യു. പാകിസ്താന്റെ വെടിവയ്പ്പിനിടെ മുരളി നായിക് എന്ന സൈനികനാണ് വീരമൃത്യുവരിച്ചത്. ആന്ധ്രാ സ്വദേശിയാണ് 27 കാരനായ മുരളി നായിക്.
നിയന്ത്രണരേഖയ്ക്കടുത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മുരളിക്ക് സാരമായി പരുക്കേൽക്കുകയായിരുന്നു. ചികിൽസയ്ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തവേയാണ് വീരമൃത്യു.
ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്‌ലയാണ് മുരളി നായികിൻറെ സ്വദേശം. കർഷകനായ ശ്രീറാം നായികിന്റെയും ജ്യോതി ബായിയുടെയും ഏകമകനാണ് മുരളി നായിക്. കർഷക കുടുംബത്തിൽ നിന്ന് സൈന്യത്തിലെത്തിയ മുരളിക്ക് നിയന്ത്രണ രേഖയ്ക്കരികിലാണ് പോസ്റ്റിങ് ലഭിച്ചിരുന്നത്. ്ര
Discussion about this post