ശ്രീനഗർ : ഇന്നലെ രാത്രിക്ക് സമാനമായി ഇന്നും ജമ്മുവിന് നേരെ ഡ്രോൺ ആക്രമണവുമായി പാകിസ്താൻ. ഇന്നലെയും ഇതേ സമയത്ത് തന്നെയായിരുന്നു പാകിസ്താൻ ആക്രമണം ആരംഭിച്ചിരുന്നത്. ജമ്മു, ബാരമുള്ള ഉൾപ്പെടെയുള്ള മേഖലകളിൽ ലൈറ്റുകൾ പൂർണമായും ആണച്ചു. ജമ്മുവിൽ സൈറണുകൾ തുടർച്ചയായി മുഴുകിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് രാത്രിയും പാകിസ്താന്റെ ഭാഗത്തുനിന്നും ആക്രമണശ്രമം ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ സർക്കാരും ആർമിയും പ്രത്യേക കരുതലുകൾ പുലർത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ തന്നെ പാകിസ്താൻ ഡ്രോണുകളെ നേരിടുന്നുണ്ട്.
ഇതുവരെ ഉണ്ടായ എല്ലാ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യൻ പ്രതിരോധ സംവിധാനം തകർത്തു. പാകിസ്താൻ വീണ്ടും പ്രകോപനം ആരംഭിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഏകദേശം 12 ഓളം ഡ്രോണുകൾ ഇതിനകം തന്നെ ജോമോനെ ലക്ഷ്യമാക്കി പാകിസ്താൻ അയച്ചു. മറ്റ് അതിർത്തി പ്രദേശങ്ങളെയും പാകിസ്താൻ ലക്ഷ്യമിടുന്നുണ്ട്.
Discussion about this post