ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പാകിസ്താൻറെ പ്രകോപനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയതായി റിപ്പോർട്ട്. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളമായിരുന്നു ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നൂർ ഖാൻ എയർബേസ്, മുരിദ് ബേസ്, ഷോർകോട്ട് ബേസ് എന്നീ വ്യോമതാവളങ്ങളിൽ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നടന്നതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻറെ ഈ അവകാശവാദങ്ങളെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2025 മെയ് 10 ന് പ്രാദേശിക സമയം പുലർച്ചെ 3:15 മുതൽ ഉച്ചയ്ക്ക് 12:00 വരെ എല്ലാത്തരം വിമാനങ്ങൾക്കും പാകിസ്താൻറെ വ്യോമാതിർത്തി അടച്ചിരിക്കുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഇന്ത്യൻ സായുധ സേന അതീവ ജാഗ്രതയിലാണ്, കൌണ്ടർ-ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിച്ച് എല്ലാ വ്യോമ ഭീഷണികളെയും സജീവമായി നിരീക്ഷിക്കുകയും നിർവീര്യമാക്കുകയും ചെയ്യുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ആവശ്യമുള്ളിടത്തെല്ലാം ദ്രുത നടപടികൾ സ്വീകരിക്കുന്നു.കേണൽ സോഫിയ ഖുറേഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post