ന്യൂഡൽഹി: പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ജമ്മുകശ്മീരിലെയും പഞ്ചാബിലെയും വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് അതേ നാണയത്തിലാണ് ഇന്ത്യ മറുപടി നൽകിയത്.
നിയന്ത്രണരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച് പാഡുകളാണ് ഇന്ത്യ നശിപ്പിച്ചത്. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച് പാഡുകൾ മുൻകാലങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു കേന്ദ്രമായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പാകിസ്താൻ പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും നശിപ്പിച്ചതായുള്ള വീഡിയോ പ്രതിരോധ വൃത്തങ്ങൾ പുറത്തു വിട്ടു. ട്യൂബ്-ലോഞ്ച്ഡ് ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്നവയാണ് ഈ മേഖല.
Discussion about this post