ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാകിസ്താനിലെ വ്യോമതാവളങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് പാക് മാദ്ധ്യമങ്ങളും. റഹിം യാർ ഖാനിലെ വ്യോമതാവളത്തിന് നേരേ ശനിയാഴ്ച പുലർച്ചെ ഇന്ത്യയുടെ മിസൈൽ ആക്രമണമുണ്ടായെന്നും വലിയ നാശനഷ്ടമുണ്ടായെന്നുമാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പാകിസ്താനിലെ ആറ് വ്യോമതാവളങ്ങൾ ശനിയാഴ്ച ഇന്ത്യ തകർത്തിരുന്നു. റഫീഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കുർ, ചുനിയാൻ വ്യോമതാവളങ്ങൾക്ക് നേരേയായിരുന്നു ഇന്ത്യൻസേനകളുടെ ആക്രമണം. പസ്റൂറിലെ റഡാർ സ്റ്റേഷന് നേരേയും ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
ഇന്ത്യയുടെ ശക്തമായ പോരാട്ടത്തിനൊടുവിൽ പിടിച്ചുനിൽക്കാനാകാതെ വെടിനിർത്തലിന് അപേക്ഷിക്കേണ്ടി വന്നു പാകിസ്താന്. ഓപ്പറേഷൻ സിന്ദൂരിലൂടെ ഏറ്റവുമൊടുവിൽ മെയ് 10ന് പുലർച്ചെ ഇന്ത്യ നടത്തിയ 90 മിനിറ്റ് നീണ്ടുനിന്ന വ്യോമാക്രമണത്തിൽ അടിപതറിയതോടെയാണ് പാകിസ്താൻ ഇന്ത്യയ്ക്ക് മുന്നിൽ വെടിനിർത്തൽ അഭ്യർത്ഥിച്ചത്.
Discussion about this post