പാകിസ്താൻ പോർവിമാനങ്ങൾ അതിർത്തി കടക്കും മുൻപ് വീഴ്ത്തിയെന്ന് പ്രതിരോധസേന. ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും ഓപ്പറേഷന് ശേഷം സുരക്ഷിതരായി തിരിച്ചെത്തിയെന്ന് സൈന്യം വ്യക്തമാക്കി. നീതി നടപ്പിലാക്കി, ഇന്ത്യൻ ജനതയെ സുരക്ഷിതരാക്കി സമാധാനം നിലനിർത്തുമെന്ന് പ്രതിരോധസേന ആവർത്തിച്ചു. പാകിസ്താൻ നിലവിൽ എന്ത് ചെയ്യുകയാണെന്ന് നിരീക്ഷിച്ചുവരികയാണ്. പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് സൈന്യം പാകിസ്താന് മുന്നറിയിപ്പ് നൽകി.
പാകിസ്താൻ ഉന്നമിട്ട 11 ഇന്ത്യൻ വ്യോമത്താവളങ്ങൾ – ജമ്മു, ഉദ്ധംപൂർ, പഠാൻകോട്ട്, അമൃത്സർ, ഭട്ടിൻഡ, ദൽഹൗസി, തോയ്‌സ്, ജയ്‌സാൽമീർ, ഉത്തർലായ്, ഫലോദി, നല്യ’എന്നിവയാണ്. ഇതിന് മറുപടിയായാണ് പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളും, വ്യോമ താവളങ്ങളും, വ്യോമ പ്രതിരോധ സംവിധാനങ്ങളും അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. റഹിമ്യാർ ഖാൻ എയർഫീൽഡ് തകർത്തു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം സർ?ഗോദ എയർ ഫീൽഡ്, പരിശീലനം അടക്കം നടക്കുന്ന പ്രധാനപ്പെട്ട വ്യോമ കേന്ദ്രമാണ്. റഹീംയാർ ഖാൻ വിമാനത്താവളം. ഇസ്ലാമാബാദിലെ വ്യോമ താവളം എന്നിവ ആക്രമിച്ചു.
എല്ലാ ഡ്രോണുകളും എഡി സിസ്റ്റം തകർത്തു. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും വെടിവെപ് ഉണ്ടായി. ഇതിന് ഉചിതമായ മറുപടി കൊടുക്കേണ്ട സമയം ആണെന്ന് കരുതി. അതുകൊണ്ടാണ് അവർക്ക് വേദനിക്കുന്ന സ്ഥലത്ത് തന്നെ അടിച്ചത്. പടിഞ്ഞാറൻ മേഖലയിലെ പ്രധാന വ്യോമ കേന്ദ്രങ്ങൾ എല്ലാം ആക്രമിച്ചു. അതിനാൽത്തന്നെ തിരികെ സൈനികത്താവളങ്ങൾ ഉന്നമിട്ട് തന്നെ ഇന്ത്യ ആക്രമിച്ചു. അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പടെ യാത്രാവിമാനങ്ങൾ അവർ പറക്കാൻ അനുവദിച്ചു. ഇന്ത്യ തിരിച്ചടിക്കാതിരിക്കാതിരിക്കാൻ ആയിരുന്നു യാത്രാ വിമാനങ്ങളെ മറയാക്കി ഈ നീക്കമെന്ന് പ്രതിരോധ സേന വ്യക്തമാക്കി. സമാധാനം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, പക്ഷേ നിങ്ങൾ ഇത് ചെയ്താൽ ഞങ്ങളുടെ പ്രതികരണം രക്തരൂക്ഷിതമായിരിക്കുമെന്ന് ശത്രുക്കൾക്ക് അറിയട്ടെയെന്നും പ്രതിരോധസേന ചൂണ്ടിക്കാട്ടി.
പോർമുഖത്ത് നഷ്ടങ്ങൾ സ്വാഭാവികമാണെന്നും ലക്ഷ്യം നേടിയോ എന്നതാണ് പ്രധാനമെന്നും പ്രതിരോധസേന ചൂണ്ടിക്കാട്ടി. കറാച്ചിയിലടക്കം ആക്രമണം നടത്താനായി ഇന്ത്യ സജ്ജമായി നിന്നു. പ്രകോപനം തുടർന്നാൽ,കര-കടൽമാർഗമുള്ള ആക്രമണവും നടത്തിയേനെയെന്ന് സൈന്യം പ്രതികരിച്ചു. പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ നാവികസേനയുടെ കാരിയർ യുദ്ധ ഗ്രൂപ്പുകളും, ഉപരിതല സേനകളും, അന്തർവാഹിനികളും, വ്യോമയാന സംവിധാനങ്ങളും പൂർണ്ണ പോരാട്ട സജ്ജീകരണത്തോടെ കടലിൽ വിന്യസിക്കപ്പെട്ടതായി നാവികസേനയുടെ പങ്ക് വിശദീകരിച്ച വൈസ് അഡ്മിറൽ എ എൻ പ്രമോദ് പറഞ്ഞു. ഇന്ത്യൻ നാവികസേന വടക്കൻ അറബിക്കടലിൽ ഒരു പ്രതിരോധ സ്ഥാനത്ത് വിന്യസിക്കപ്പെട്ടിരുന്നു, കടലിലും കരയിലുമുള്ള തിരഞ്ഞെടുത്ത ലക്ഷ്യങ്ങളെ ആക്രമിക്കാൻ പൂർണ്ണ ശേഷിയുള്ളതായിരുന്നു, ഞങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കറാച്ചി ഉൾപ്പെടെ. നമ്മുടെ നാവികസേനയുടെ മുന്നോട്ടുള്ള വിന്യാസം പാകിസ്ഥാൻ നാവികസേനയെയും വ്യോമസേനയെയും പ്രതിരോധ സ്ഥാനത്ത് നിർത്താൻ നിർബന്ധിതരാക്കി, അദ്ദേഹം വ്യക്തമാക്കി.











Discussion about this post