പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകുകയായിരുന്നു ഇന്ത്യ. 9 ഭീകരകേന്ദ്രങ്ങളിലേക്ക് പറന്നെത്തി കൊടും ഭീകരർ ഉൾപ്പെടെ 100 ലധികം ഭീകരരെയാണ് ഇന്ത്യ തകർത്തത്. ഇതിൽ വിളറിപൂണ്ട പാകിസ്താനാകട്ടെ അതിർത്തിയിൽ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർക്ക് നേരെ ഷെല്ലാക്രമണമാണ് നടത്തിയത്. തക്കതായ മറുപടി നൽകിയാണ് ഇന്ത്യ ഇതിനെതിരെ പ്രതികരിച്ചത്. പാകിസ്താന്റെ 11 വ്യോമതാവളങ്ങളാണ് ഇന്ത്യ വെണ്ണീറാക്കിയത്. റഹിമ്യാർ ഖാൻ എയർഫീൽഡ് തകർത്തു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം സർഗാദ എയർ ഫീൽഡ്, പരിശീലനം അടക്കം നടക്കുന്ന പ്രധാനപ്പെട്ട വ്യോമ കേന്ദ്രമാണ്. റഹീംയാർ ഖാൻ വിമാനത്താവളം. ഇസ്ലാമാബാദിലെ വ്യോമ താവളം എന്നിവ ആക്രമിച്ചു.
അത് മാത്രമല്ല, പാകിസ്താന്റെ സൈനിക, ആണവ കമാൻഡ് ഘടനയുടെ ഹൃദയഭാഗത്തും ഇന്ത്യ ആഞ്ഞടിച്ചു. പാക്കിന്റെ ആണവായുധ നിയന്ത്രണ ആസ്ഥാനത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന തന്ത്രപരമായി നിർണായകമായ വ്യോമതാവളത്തിലും ഇന്ത്യ നാശനഷ്ടങ്ങളുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താന്റെ ആണവ കമാൻഡ് അതോറിറ്റിയെ പൂർണമായും നശിപ്പിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.
പാകിസ്താനിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യോമതാവളമാണ് സർഗോധ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചെനാബ് നദിക്കടുത്തുള്ള കിരാന കുന്നുകളിലാണ് സർഗോധ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് വെറുമൊരു പ്രതികാര നടപടി മാത്രമായിരുന്നില്ല.സംഘർഷം കൂടുതൽ വഷളായാൽ പാകിസ്താന്റെ ആണവ പ്രതിരോധ സംവിധാനത്തെ നിർവീര്യമാക്കാൻ കഴിയുമെന്നതിന്റെ ഒരു സൂചനയായിരുന്നു അത്. കിരാന കുന്നുകൾക്കടിയിൽ ഭൂഗർഭ ആണവ സംഭരണി സൂക്ഷിച്ചിരിക്കുന്ന സർഗോധ വ്യോമതാവളത്തിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഗൂഗിൾ മാപ്പുകളിൽ നിന്ന് വ്യക്തമാകുന്നതുപോലെ, ഈ കുന്നുകൾക്ക് ആഴത്തിലുള്ള ഭൂഗർഭ സ്ഥലങ്ങളുണ്ട്, കുറഞ്ഞത് 6 പ്രവേശന കവാടങ്ങളെങ്കിലും കാണാം. ഇതിന് സമീപം ആക്രമണം നടത്തിയത് പാകിസ്താനെ വിറപ്പിച്ചിരിക്കണമെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ ആണവകേന്ദ്രത്തിനടുത്തെ ആക്രമണത്തിൽ ഇവയ്ക്ക് കേടുപാടുകൾ സംഭവിച്ചെന്നും റേഡിയേഷൻ ലീക്ക് പരിശോധിക്കുന്ന അമേരിക്കൻ വിമാനം സ്ഥലത്തെത്തിയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതായത്, പാകിസ്താൻ തങ്ങളുടെ ആണവായുധങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇന്ത്യക്ക് അറിയാമെന്നും അവർക്ക് വേദനിക്കുന്നിടത്താണ് അവർ ആക്രമണം നടത്തിയിരിക്കുന്നതെന്നും വ്യക്തമാണ്, അതുകൊണ്ടാണ് പാകിസ്താൻ വെടിനിർത്തലിനായി യാചിച്ചത്.
Discussion about this post