ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ മർമ്മ പ്രധാനമായ വ്യോമത്താവളങ്ങൾ.പാകിസ്താന് വേദനിക്കുന്ന ഇടങ്ങളിലാണ് ഇന്ത്യൻ സേന പ്രഹരിച്ചതെന്ന് എയർ മാർഷൽ എ.കെ. ഭാരതി വ്യക്തമാക്കി. പസ്രൂർ, ചുനിയൻ, ആരിഫ്വാല എന്നിവിടങ്ങളിലെ എയർ ഡിഫൻസ് റഡാറുകൾ. ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാനുള്ള പാക് യുദ്ധവിമാനങ്ങളുടെ ശ്രമവും തകർത്തു. ഇസ്ലാമാബാദിലെ ചക്ലാല വ്യോമതാവളം, സർഗോധ വ്യോമതാവളം എന്നിവയും ഇന്ത്യ ആക്രമിച്ചു. പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട എഫ്- 16 ന്റെ വ്യോമതാവളങ്ങളിലൊന്നാണ് സർഗോധ. എഫ് – 16 സ്റ്റേഷനുകൾ, പരിശീലന സ്ഥാപനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവയും ഇന്ത്യ ലക്ഷ്യംവെച്ചു
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയുടെ റഫേൽയുദ്ധവിമാനം തകർന്നുവീണുവെന്ന റിപ്പോർട്ടുകൾക്കും പ്രതിരോധസേന മറുപടി നൽകി. നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമാണെന്നായിരുന്നു സൈന്യത്തിന്റെ മറുപടി. നമ്മൾ ലക്ഷ്യം കൈവരിച്ചെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈനികോദ്യോഗസ്ഥൻ വ്യക്തമാക്കി.
നമ്മളൊരു യുദ്ധസാഹചര്യത്തിലാണെന്നതിനാൽ നഷ്ടങ്ങളും അതിന്റെ ഭാഗമാണ്. നാം നമ്മുടെ ലക്ഷ്യം കൈവരിച്ചോ എന്നതാണ് ചോദ്യം. അഭിമാനത്തോടെ പറയാം അതെ എന്ന്. നമ്മളിപ്പോഴും പോരാട്ടത്തിലാണെന്നതിനാലും എതിരാളികൾക്ക് മുൻതൂക്കം നൽകുമെന്നതിനാലും, ഈയവസരത്തിൽ അതേക്കുറിച്ച് ഒരഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയിട്ടുണ്ടെന്നായിരുന്നു വാക്കുകൾ.
ഇന്ത്യയുടെ ആക്രമണങ്ങളിൽ എത്ര മരണങ്ങൾ ഉണ്ടായി എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആളുകളെ കൊല്ലുക എന്നതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം, പക്ഷേ ആളപാളയം സംഭവിച്ചിട്ടുണ്ടെങ്കിൽ അതവർ എണ്ണട്ടെ. ലക്ഷ്യത്തിലെത്തുക എന്നതാണ് ഞങ്ങളുടെ ജോലി, അല്ലാതെ ശവശീരങ്ങൾ എണ്ണുകയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എത്ര പേർ കൊല്ലപ്പെട്ടു? എത്ര പേർക്ക് പരിക്കേറ്റു? ആളപായം വരുത്തുക എന്നതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം, പക്ഷേ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എണ്ണുക എന്നതാണ് അവരുടെ ലക്ഷ്യം. ലക്ഷ്യത്തിലെത്തുക എന്നതാണ് ഞങ്ങളുടെ ജോലി, മൃതദേഹ ബാഗുകൾ എണ്ണുകയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.












Discussion about this post