വ്യോമസേന ഉദ്യോഗസ്ഥനെ നേരിട്ടുകണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലന്ധറിനടുത്തുള്ള ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു മോദി.
സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും രാജ്യത്തിന്റെ നന്ദിഅറിയിക്കുകയും ചെയ്തു. വ്യോമസേന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് കാര്യങ്ങൾ വിശദീകരിച്ചു
ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സൈനികർക്ക് നന്ദി അറിയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ സമ്പൂർണ വിജയമാക്കിയ സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു.രാജ്യത്തിൻറെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാം കണ്ടു. സായുധസേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജൻസിയേയും ശാസ്ത്രജ്ഞരേയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.











Discussion about this post