ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികൾ. ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത് തടയാൻ ചൈനയുടെ വ്യോമ പ്രതിരോധത്തിനു കഴിഞ്ഞില്ല. ചൈനയുടെ ഫൈറ്റർ ജെറ്റുകൾക്കും ഇന്ത്യൻ ആക്രമണത്തിനെ പ്രതിരോധിക്കാനായില്ല. ഇതിന് പിന്നാലെയാണ് പ്രതിരോധ ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിടുന്നത്.
കണക്കുകൾ പ്രകാരം, ഹാങ്സെങ് ചൈന എ എയ്റോസ്പേസ് ആൻഡ് ഡിഫെൻസ് സൂചിക മൂന്ന് ശതമാനം ഇടിവ് നേരിട്ടു.ഇന്ത്യതകർത്ത ജെ 10 സി യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ എവിക് ചെങ്ദു, ഷുഷൗ ഹോങ്ഡ എന്നിവ യഥാക്രമം 8.6 ശതമാനം, 6.3 ശതമാനം തകർന്നു.202024 കാലയളവിൽ പാകിസ്താന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വിറ്റത് ചൈനയാണെന്നാണ് റിപ്പോർട്ടുകൾ. മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയിൽ നിന്നാണ്. നെതർലാൻഡ് (5.5%), തുർക്കി (3.8%) എന്നിങ്ങനെയാണ് പാക്സിതാന്റെ ആയുധ കച്ചവടത്തിലെ വിഹിതം.
ഇന്ത്യ-പാകിസ്താൻ സംഘർഷം യുദ്ധസമാനമായി മാറുന്ന സമയത്ത് ചൈനയിലെ പ്രതിരോധ ഓഹരികൾ കുതിച്ചുയർന്നിരുന്നു. ഈ സമയം നിരവധി പേരാണ് ഓഹരികൾ വാങ്ങിക്കൂട്ടിയത്. സംഘർഷത്തെ ചൈന പാകിസ്താന് നൽകിയ പുത്തൻ ടെക്‌നോളജി അധിഷ്ഠിത ആയുധങ്ങളുടെ പരീക്ഷണകാലമായാണ് ചൈനീസ് കമ്പനികൾ കണ്ടിരുന്നത്.
ലോകത്തെ നാലാമത്തെ വലിയ ആയുധ കയറ്റുമതി രാജ്യമാണ് ചൈന. 2020-24 കാലയളവെടുത്താൽ മൊത്തം ആയുധ കയറ്റുമതിയുടെ 43 ശതമാനം വിഹിതം അമേരിക്കയ്ക്കാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ അധികരിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Discussion about this post