പഞ്ചാബിൽ നിന്നും അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഏപ്രിൽ 23 നാണ് ഇദ്ദേഹത്തെ പാകിസ്താൻ പിടികൂടിയത്. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. 21 ദിവസമാണ് ഇയാൾ പാകിസ്താന്റെ കസ്‌റഅറഡിയിൽ കഴിഞ്ഞത്. ഈ കാലയളവിൽ ഇന്ത്യൻ ജവാൻ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എല്ലായിപ്പോഴും കണ്ണുകൾ മൂടിക്കെട്ടിയാണ് പൂർണം കുമാർ ഷായെ പാകിസ്താൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വച്ചിരുന്നത്. ഒരുപോള കണ്ണടയ്ക്കാൻ സമ്മതിച്ചിരുന്നില്ലെന്നും നിരന്തരം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്. ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും, അതിർത്തിയിലെ ബിഎസ്എഫ് വിന്യാസളുടെ വിവരങ്ങൾ ചേദിച്ചറിയാനായി നിരന്തരം അധിക്ഷേപിച്ചു. പല്ല് തേക്കാൻ പോലും അദ്ദേഹത്തെ അനുവദിച്ചില്ലെന്നാണ് വിവരം.
സിവിലിയൻ വേഷം ധരിച്ച പാക് ഉദ്യോഗസ്ഥർ അതിർത്തിയിലെ ബിഎസ്എഫ് വിന്യാസത്തെക്കുറിച്ച് ചോദിക്കുകയും അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തതിരുന്നുവത്രേ. എന്നാൽ ഇതൊന്നും കൈമാറാൻ പൂർണം ഷാ തയ്യാറായിരുന്നില്ല.
കർഷകരെ സഹായിക്കാൻ പോയതായിരുന്നു പികെ സാഹു. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. ഈ മേഖലയിൽ പഹൽഗാം ആക്രമണത്തിന് ശേഷം വിളവുകൾ നീക്കാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു.
അതിർത്തി മേഖലയിൽ നിന്ന് ഇതിന് മുൻപ് തന്നെ പികെ ഷായെ പിൻവലിച്ചിരുന്നു. എന്നാൽ കൃഷിസ്ഥലങ്ങൾ വെട്ടിവൃത്തിയാക്കണമെന്ന നിർദ്ദേശപ്രകാരം ഇതിനായി എത്തിയ കർഷകർക്ക് സഹായം നൽകാനും മറ്റുമായി ഷാ ഇവിടേക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ ജോലിക്കിടെ തണൽ തേടി മരച്ചുവട്ടിൽ വിശ്രമിക്കുമ്പോഴാണ് പാകിസ്താൻ സൈന്യത്തിലെ റേഞ്ചർമാർ ഇദ്ദേഹത്തെ പിടികൂടിയത്.











Discussion about this post